ഒഡിഷയിലെ ട്രയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

ഒഡിഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വിീതം നല്‍കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ ഒരുദിവസത്തെ ദുഃഖാചരണവം ഏര്‍പ്പെടുത്തി. ചെന്നൈയിലെ സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെത്തിയ അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി.
രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒഡീഷ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്റ്റാലിന്‍ അറിയിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി സംസാരിച്ചെന്നും സാദ്ധ്യമായ എല്ലാ സഹായവും ഉറപ്പ് നല്കിയതായും സ്റ്റാലിന്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാരായ ഉദയ നിധി സ്റ്റാലിനും എസ്.എസ് ശിവശങ്കറും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘം ഒഡീഷയിലെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള യാത്രക്കാരുടെയും മരിച്ചവരുടെയും കൃത്യമായ കണക്ക് ലഭിച്ചിട്ടില്ലെന്നും അതിനുള്ള നടപടികള്‍ ചെയ്തുവരുന്നതായും അധികൃതര്‍ അറിയിച്ചു. ട്രെയിനില്‍ യാത്ര ചെയ്തവരെ അറിയുന്നവര്‍ എത്രയും വേഗം ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടണമെന്ന് നേരത്തേ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha