കട്ജുവിനെ വിദ്യാര്‍ത്ഥികള്‍ ക്ഷണിച്ചു, ഒടുവില്‍ കട്ജു പിള്ളര്‍ക്ക് പണി കൊടുത്തു

കാടടച്ച് വെടിവയ്ക്കുക എന്നത് മാര്‍ക്കണ്ടേയ കട്ജുവിന്റെ ശീലമാണ്. മുന്‍ സുപ്രീംകോടതി ജഡ്ജിയായ അദ്ദേഹം പൊതുവേ രാഷ്ട്രീയക്കാരെയാണ് ഇതിനായി തിരഞ്ഞെടുക്കാറും. എന്നാല്‍ ഇത്തവണ കട്ജുവിന്റെ ഇരയായത് ഒരുപറ്റം കോളജ് പിള്ളേരാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന പ്രസംഗത്തില്‍, വിദ്യാര്‍ഥികളെ സ്വാര്‍ഥരും ദേശസ്‌നേഹമില്ലാത്തവരുമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
മുംബൈ ഐ.ഐ.ടിയിലെ വിദ്യാര്‍ഥികളാണ്, കട്ജുവിനെ പ്രസംഗിക്കാന്‍ ക്ഷണിച്ച് പണിമേടിച്ചത്. വിദ്യാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും ദേശസ്‌നേഹമില്ലാത്തവരാണ് എന്നു പറഞ്ഞായിരുന്നു പ്രസംഗത്തിന്റെ തുടക്കം. നിങ്ങള്‍ അങ്ങേയറ്റം സ്വാര്‍ഥരാണ്. ഇന്ത്യയിലെ ജനങ്ങളുടെ നികുതിയില്‍ നിന്നാണ് നിങ്ങളുടെ പഠനത്തിനുള്ള ചിലവ് കണ്ടെത്തുന്നത്. എന്നാല്‍ ഉപരിപഠനവും മറ്റുമായി അമേരിക്കയിലേക്ക് ചേക്കേറാനാണ് നിങ്ങളുടെ ശ്രമം. ഇന്ത്യക്കാരുടെ ചിലവില്‍ രൂപപ്പെടുന്ന ബുദ്ധിയുള്ള തലകളെ, വിദേശീയര്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
അമേരിക്കയിലെ സുഖശീതളമായ ജീവിതത്തിലേക്ക് കടക്കുന്ന നിങ്ങളാകട്ടെ ഇന്ത്യയോട് പോയി തുലയാനും പറയുന്നു. ഒടുവില്‍ എന്‍.ആര്‍.ഐ ആയ ശേഷം, ഇന്ത്യക്കാരെ നല്ലതും ചീത്തയും പഠിപ്പിക്കുന്നവരായി മാറുന്നു, കുട്ടികളോടുള്ള കട്ജുവിന്റെ വാക്കുകള്‍ അവസാനിക്കുന്നത് ഇങ്ങനെ.
ഐ.ഐ.ടിയിലെ ഓരോ വിദ്യാര്‍ഥിയുടെയും പഠനത്തിനായി പ്രതിവര്‍ഷം 3.4 ലക്ഷം രൂപയാണ് ചിലവാകുന്നത്. ഇതില്‍ രണ്ടര ലക്ഷം രൂപയും നികുതിപ്പണത്തില്‍ നിന്നാണ് ഈടാക്കുന്നത്. 201516 ല്‍ മാത്രം 1708.85 കോടി രൂപയാണ് ഐ.ഐ.ടിക്കു വേണ്ടി സര്‍ക്കാര്‍ മാറ്റിവച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























