\'ഞാന്‍ ട്രാന്‍സ്‌ജെന്‍ഡറാണ്\': ഒഡീഷയിലെ ഒരു ഗസറ്റഡ് ഓഫീസര്‍ തുറന്നു പറയുന്നു

തന്റെ ഭിന്നലൈംഗികതയെക്കുറിച്ചുള്ള സത്യം തുറന്നുപറഞ്ഞ് ഒഡീഷയിലെ ഒരു ഗസറ്റഡ് ഓഫീസര്‍. ഒറീസാ ധനകാര്യ വകുപ്പിന് കീഴിലെ കൊമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍ പദവിയിലിരിക്കുന്ന 32 വയസുള്ള രതികാന്ദ പ്രധാനാണ് നട്ടെല്ലുള്ള വെളിപ്പെടുത്തലിന് പിന്നില്‍.
ഐശ്വര്യ രുതുപര്‍ണ്ണ പ്രധാന്‍ എന്നാണ് ഇപ്പോഴത്തെ പേര്. 2014 ഏപ്രില്‍ 15-ലെ സുപ്രീംകോടതി വിധിയാണ് വെളിപ്പെടുത്തലിന് പിന്നിലെ ധൈര്യമെന്ന് അവര്‍ പറയുന്നു.
ഒഡീഷയിലെ ഖാണ്ഡമാല്‍ ജില്ലയിലെ ഉദയഗിരി ബ്ലോക്കിലെ കനബഗിരി എന്ന കുഗ്രാമത്തില്‍ ജനിച്ച രതികാന്ദ ആണായിത്തന്നെയാണ് 2010 ഒക്ടോബറില്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറിയത്. പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ പി.ജിയും മാസ് കമ്മ്യൂണിക്കേഷനില്‍ ഡിഗ്രിയുമുള്ള ഇവര്‍ ആദ്യം ഒരു പത്രത്തില്‍ കുറച്ചുകാലം ജോലിചെയ്തിരുന്നു. ശേഷം ബാങ്കില്‍ ക്ലര്‍ക്കായി കയറി.
പിന്നീടാണ് സംസ്ഥാന സിവില്‍ സര്‍വീസിലെത്തുന്നത്. 2014 ഏപ്രില്‍ 19-ന് കൊമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസറായി സ്ഥാനക്കയറ്റം കിട്ടുമ്പോഴും ആണ്‍വേഷമിട്ടാണ് ഓഫീസിലെത്തിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആണ്‍ വേഷമെന്ന ബാദ്ധ്യത അഴിച്ചുവയ്ക്കുകയായിരുന്നു.
ഒരാഴ്ചയ്ക്കു മുമ്പ് പുറത്തുവന്ന സുപ്രീംകോടതി വിധിയാണ് താനാരാണെന്ന് സ്വയം ചോദിക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് അവര്‍ പറയുന്നത്. ഏപ്രില്‍ 15-ലെ വിധിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ മൂന്നാംലിഗമായി പരിഗണിക്കാനും പ്രത്യേക അവകാശങ്ങള്‍ ഉറപ്പുവരുത്താനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
പെട്ടെന്ന് പെണ്‍വേഷമിട്ട് തന്നെ കണ്ടവര്‍ ഞെട്ടി, ചിലര്‍ കളിയാക്കി. എല്ലാം സാധാരണ പോലെയാകാന്‍ അധികസമയമെടുത്തില്ല. അന്നുവരെ \'സര്‍\' എന്ന് വിളിച്ചവര്‍ \'മാഡം\' എന്ന് വിളിച്ചുതുടങ്ങി. അതിലും വലിയ കാര്യം മേലുദ്യോഗസ്ഥന്റെ പിന്തുണയായിരുന്നെന്നും ഐശ്വര്യ നന്ദിയോടെ സ്മരിക്കുന്നു. ലിംഗമാറ്റം ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമായിട്ടില്ലെന്നും അവര്‍ തറപ്പിച്ച് പറയുന്നു.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് നല്‍കിയ സത്യവാങ്മൂലത്തിലൂടെ താനിപ്പോള്‍ ഐശ്വര്യയായി മാറിക്കഴിഞ്ഞു. പേരും ലിംഗവും മാറ്റാനുള്ള എല്ലാ രേഖകളും ഹാജരാക്കി. വൈകാതെ സര്‍ക്കാര്‍ രേഖകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വിഭാഗത്തില്‍ ആകുമെന്നാണ് പ്രതീക്ഷ ഐശ്വര്യ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























