പ്രവാസി ആര്‍എസ്എസ്... പ്രവാസി ഇന്ത്യാക്കാരെ സജീവമായി ആകര്‍ഷിച്ച് 39 രാജ്യങ്ങളില്‍ ഹിന്ദു സ്വയം സേവക് സംഘം

പ്രധാനമന്ത്രിയായി നരേന്ദ്ര മോഡിയെത്തിയതോടെ ആര്‍എസ്എസ് സ്വദേശത്തും വിദേശത്തും കാലുറപ്പിക്കുകയാണ്. ഹിന്ദു രാഷ്ട്ര വാദവുമായി ആര്‍എസ്എസ് വിദേശത്തും വേരുറപ്പിക്കുകയാണ്. മോഡിയിലൂടെ നേടിയ ആഗോള സമ്മതി സംഘപരിവാര്‍ സംഘടനകളും പരമാവധി ഉപയോഗിക്കുകയാണ്.
പുത്തന്‍ യൂണിഫോമുമായി വിദേശത്തും നേട്ടമുണ്ടാക്കുയാണ് രാഷ്ട്രീയ സ്വയം സേവക സംഘം. പ്രവാസി ഇന്ത്യാക്കാരെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്ന തലത്തിലേക്കാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.
വിദേശത്തെ പ്രവര്‍ത്തനം സജീവമാക്കാന്‍ പരിവാര്‍ സംഘടനയേയും ആര്‍എസ്എസ് രൂപീകരിച്ചിട്ടുണ്ട്. ഹിന്ദു സ്വയം സേവക് സംഘ് എന്നാണ്‌പേര്. 39 രാജ്യങ്ങളില്‍ ഹിന്ദു സ്വയം സേവക് സംഘം സജീവാണ്. അമേരിക്കയും ഇംഗ്ലണ്ടും മൗറീഷ്യസുമെല്ലാം പരിവാര്‍ സംഘടനകള്‍ക്ക് വേരോട്ടമുള്ളവയാണ്. ഹിന്ദു സാംസ്‌കാരിക സംഘടനകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. വിദേശത്തെ ഹിന്ദു ഏകീകരണമാണ് ലക്ഷ്യമെന്ന് സംഘടനയുടെ അണിയറക്കാരും പറയുന്നു. വിശ്വഹിന്ദു പരിഷത്തിനേക്കാളും വേഗത്തില്‍ ശാഖാ പ്രവര്‍ത്തനം നടത്തുന്ന ഹിന്ദു സ്വയംസേവക് സംഘ് വളരുന്നുവെന്നാണ് ആര്‍എസ്എസ് വിലയിരുത്തലും. ചിന്മയാ, രാമക്ൃഷണ മിഷന്‍ തുടങ്ങിയ സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ഇതിന് കാരണമെന്നും വിലയിരുത്തുന്നു.
ഇന്ത്യയില്‍ മൈതനാത്തിലാണ് ആര്‍എസ്എസ് ശാഖകള്‍. എന്നാല്‍ വിദേശത്ത് കൂടുതലും ഇത് വീടുകള്‍ കേന്ദ്രീകരിച്ചാണ്. അമേരിക്കയിലും ഇംഗ്ലണ്ടിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ഇങ്ങനെ തന്നെയാണ് പ്രവര്‍ത്തനം സജീവമാക്കുന്നത്. മൊംബാസയെന്ന കെനിയന്‍ നഗരത്തിലായിരുന്നു ആദ്യ വിദേശ ശാഖ. മോഡി പ്രധാനമന്ത്രിയായതോടെ സംഘടനയിലേക്ക് പ്രവാസികള്‍ ഒഴുകുകയാണ്. കറുത്ത പാന്റും വൈറ്റ് ഷര്‍ട്ടുമിട്ട് വിദേശത്തെ ഭാരത് മാതാ കി ജയ് എന്ന് വിളിച്ചുള്ള സംഘ പ്രവര്‍ത്തനം അങ്ങനെ 39 രാജ്യങ്ങളിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍. യുകെയും അമേരിക്കയും ഉള്‍പ്പെടെയുള്ളവിടങ്ങളില്‍ മൈതാനത്ത് ശാഖകള്‍ അപൂര്‍വ്വമായെങ്കിലും നടക്കാറുണ്ട്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മൈതാനങ്ങളിലെ ഒത്തു ചേരലിന് വിലക്കുണ്ട്. അതുകൊണ്ട് ഇവിടെ വീടുകള്‍ കേന്ദ്രീകരിച്ച് മാത്രമാണ് പ്രവര്‍ത്തനം.
ഫിന്‍ലണ്ടില്‍ ഇശാഖകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ശാഖകളുടെ പ്രവര്‍ത്തനം. വീട്ടിലിരുന്നത് തന്നെ സംഘ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാമെന്നതാണ് സവിശേഷത. കുട്ടികളില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വ്യാപനമെന്ന മട്ടിലാണ് ആര്‍എസ്എസ് പ്രവാസി ഇന്ത്യാക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്. വിദേശത്തെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രത്യേക കോ ഓര്‍ഡിനേറ്ററേയും ആര്‍എസ്എസ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ചരിത്രവും സംസകാരവും യുവ തലമുറയിലെത്തിച്ച് രാഷ്ട്ര ബോധമുള്ള പ്രവാസികളെ സൃഷ്ടിക്കലാണ് ലക്ഷ്യം. ഇന്ത്യയ്ക്ക് പുറത്ത് നേപ്പാളിലാണ് ഏറ്റവും അധികം ശാഖകളുള്ളത്. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. 146 ശാഖകള്‍ ഇവിടെയുണ്ട്. ന്യൂയോര്‍ക്കിലും വാഷിങ്ടണ്‍ ഡിസിയിലും മായമിയിലുമെല്ലാം സ്വയം സേവകര്‍ സജീവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























