മാനനഷ്ടക്കേസില്‍ കെജരിവാളിന് ഹൈക്കോടതി നോട്ടീസ്

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടു ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ ഫയല്‍ ചെയ്ത മാനനഷ്ടട കേസില്‍ ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കെജരിവാളിനു പുറമേ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, അശുതോഷ്, ദീപക് ബാജ്‌പേയ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.
പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കെജരിവാളിനും അഞ്ചു നേതാക്കള്‍ക്കുമെതിരേ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. തെറ്റായതും മാനക്കേടുണ്ടാക്കുന്നതുമായ ആരോപണങ്ങള്‍ തന്നെയും തന്റെ കുടുംബത്തെപ്പറ്റിയും ഉന്നയിച്ചതിനെത്തുടര്‍ന്നാണ് മാനനഷ്ടക്കേസ് നല്‍കിയതെന്നു ജയ്റ്റ്‌ലി നേരത്തെ വ്യക്തമാക്കിയിരുന്നു.
മാനനഷ്ടക്കേസ് കൊടുത്ത് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും അന്വേഷണവുമായി സഹകരിച്ച് സത്യം തെളിയിക്കാനാണ് അരുണ്‍ ജെയ്റ്റ്‌ലി ശ്രമിക്കേണ്ടതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രതികരിച്ചു. എത്ര കേസ് കൊടുത്താലും അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ട്വിറ്റര്‍ സന്ദേശത്തിലൂടെ കെജരിവാള്‍ വ്യക്തമാക്കി. ജെയ്റ്റ്‌ലി ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ ജനുവരി അഞ്ചിന് കോടതി വാദം കേള്‍ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























