22 പേരെ വെട്ടിയ എന്‍ജിനീയര്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചു

മാനസിക പ്രശ്‌നമുള്ള സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ റോഡിലിറങ്ങി വാളുമായി 22 പേരെ വെട്ടി മുറിവേല്‍പ്പിച്ചു. അക്രമിയെ കീഴ്‌പ്പെടുത്താനുള്ള പൊലീസിന്റെ ശ്രമത്തിനിടെ അയാള്‍ക്ക് വെടിയേറ്റു. പിന്നീട് ആശുപത്രിയില്‍ മരിക്കുകയും ചെയ്തു.
കരിംനഗര്‍ പട്ടണത്തിലെ ലക്ഷ്മിനഗറിലാണ് സംഭവം. ബെംഗളൂരുവില്‍ ഐടി കമ്പനി ഉദ്യോഗസ്ഥനായിരുന്ന ബല്‍വിന്ദര്‍ സിങ് (ബാബ്‌ലു-26) സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇക്കുറി പരാജയപ്പെട്ടതിനെത്തുടര്‍ന്നു വിഷാദ രോഗത്തിന് ചികില്‍സയിലായിരുന്നു.
ഇന്നലെ രാവിലെ ഏഴുമണിയോടെ അക്രമാസക്തനായ യുവാവ് വാളുകൊണ്ട് ആദ്യം മാതാപിതാക്കളെ വെട്ടി പരുക്കേല്‍പ്പിച്ചു. തുടര്‍ന്നു തെരുവിലിറങ്ങി കണ്ടവരെ എല്ലാം ആക്രമിക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിലെ ഒരു കോണ്‍സ്റ്റബളിനെയും ഇയാള്‍ വെട്ടി. തുടര്‍ന്നു പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























