കീര്‍ത്തി ആസാദിനെ ബി.ജെ.പിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു, അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനാണ് സസ്‌പെന്‍ഷന്‍

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതിയാരോപണവുമായി രംഗത്തുവന്ന ബി.ജെ.പി എം.പി കീര്‍ത്തി ആസാദിനെ സസ്‌പെന്റ് ചെയ്തു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിനാണ് കീര്‍ത്തി ആസാദിനെ സസ്‌പെന്‍ഡ് ചെയ്യുന്നതെന്നും അമിത് ഷാ അറിയിച്ചു.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ ജെയ്റ്റ്‌ലിക്ക് പങ്കുണ്ടെന്നായിരുന്നു ആസാദിന്റെ ആരോപണം. പിന്നീട് ജെയ്റ്റ്‌ലിയെ അദ്ദേഹം നപുംസകമെന്ന് വിശേഷിപ്പിച്ചതും വിവാദമായി. ഡി.ഡി.സി.എ വ്യാജ കമ്പനികള്‍ക്കാണ് കരാറുകള്‍ നല്‍കിയതെന്നും വ്യാജ കണക്കുകള്‍ ഉണ്ടാക്കി കോടികള്‍ വ്യാജ കമ്പനികള്‍ക്ക് നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. ഇതുസംബന്ധിച്ച് വിക്കിലീക്‌സ് 4 ഇന്ത്യ നടത്തിയ അന്വേഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കീര്‍ത്തി ആസാദ് പുറത്തുവിട്ടിരുന്നു.
അതേസമയം, സസ്‌പെന്‍ഷനെതിരെ കീര്‍ത്തി ആസാദ് രംഗത്തെത്തി. എന്തുണ്ടാകുമെന്ന് കാത്തിരുന്നുകാണാമെന്ന് അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടിക്കെതിരെയോ ഒരു നേതാവിനെതിരെയോ പ്രവര്‍ത്തിച്ചിട്ടില്ല. അഴിമതിക്കെതിരെ പോരാടിയതിനാണ് തനിക്കെതിരായ നടപടി. സത്യം പുറത്തു പറഞ്ഞതാണ് പാര്‍ട്ടി വിരുദ്ധ നടപടിയായി കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























