Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഡല്‍ഹിയില്‍ വാഹന നിയന്ത്രണം ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും ; നിയമം പാലിക്കാത്തവര്‍ക്ക് 2,000 രൂപ പിഴ

24 DECEMBER 2015 02:09 PM IST
മലയാളി വാര്‍ത്ത.

ഡല്‍ഹിയില്‍ വാഹനനിയന്ത്രണം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. പരീക്ഷണാടിസ്ഥാനത്തില്‍ ജനുവരി 1 മുതല്‍ ജനുവരി 15 വരെയുള്ള ദിവസങ്ങളിലായിരിക്കും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഒറ്റ, ഇരട്ട റജിസ്‌ട്രേഷന്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ റോഡിലിറങ്ങാനാകൂ. 

നിയമലംഘകര്‍ക്ക് 2,000 രൂപ പിഴയുണ്ടാകും. വനിതാ െ്രെഡവര്‍മാര്‍, 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള വനിതകള്‍, സിഎന്‍ജി കാറുകള്‍ എന്നിവയെയും തിരഞ്ഞെടുക്കപ്പെട്ട വിഐപികളുടെ വാഹനങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. !ഞായറാഴ്ചകളിലൊഴികെ എല്ലാ ദിവസവും രാവിലെ എട്ടുമണിമുതല്‍ രാത്രി എട്ടുവരെ നിയന്ത്രണം ബാധകമായിരിക്കും.
അതേസമയം, തനിക്ക് ഇളവില്ലെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. താനും മന്ത്രിമാരും എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പുതിയ നടപടികള്‍ പാലിക്കുമെന്ന് ഈ മാസമാദ്യം തന്നെ കേജ്‌രിവാള്‍ അറിയിച്ചിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ലോക്‌സഭാ സ്പീക്കര്‍, രാജ്യസഭാ ചെയര്‍മാന്‍, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ഡല്‍ഹി ഒഴിച്ചുള്ള സംസ്ഥാന മുഖ്യമന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍, ഡപ്യൂട്ടി സ്പീക്കര്‍മാര്‍, അടിയന്തര സാഹചര്യത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയ്ക്കാണ് ഇളവുള്ളത്. 
ഇരുചക്രവാഹനങ്ങള്‍, പ്രതിരോധമന്ത്രാലയത്തിന്റെ നമ്പര്‍ പ്ലേറ്റുള്ളവ, പൈലറ്റ് കാറുകള്‍, സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സേവനമുള്ളവര്‍ എംബസി കാറുകള്‍ എന്നിവയ്ക്കും 15 ദിവസത്തെ പരീക്ഷണത്തില്‍ ഇളവുണ്ടാകും. യാത്രക്കാരുടെ സൗകര്യത്തിനായി 6,000 ബസുകളാണ് സര്‍ക്കാര്‍ പുതിയതായി ഇറക്കുന്നത്. ഈ നടപടികളോടെ 10 ലക്ഷത്തോളം സ്വകാര്യ കാറുകള്‍ ഡല്‍ഹിയുടെ നിരത്തുകളില്‍ നിന്നു മാറി നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 19 ലക്ഷം സ്വകാര്യ ഫോര്‍ വീലറുകളാണ് ഡല്‍ഹിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മലിനീകരണം കാരണം നഗരം ഗ്യാസ് ചേംബറായി മാറിയെന്നു ഹൈക്കോടതി പരാമര്‍ശിച്ചതിനു പിന്നാലെയാണു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമായിരുന്നു ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2000 സിസിക്ക് മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരോധിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (15 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (29 minutes ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (3 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (3 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (4 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (7 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (7 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

Malayali Vartha Recommends