Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

അദാനിയ്ക്ക് പണം ലഭ്യമാകുന്ന സ്രോതസുകളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണം... അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി...

31 AUGUST 2023 08:14 PM IST
മലയാളി വാര്‍ത്ത

അദാനിയ്ക്ക് പണം ലഭ്യമാകുന്ന സ്രോതസുകളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണം. ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ടിന്റെ(ഒസിസിആര്‍പി) റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജി 20 യോഗത്തിന്റെ പശ്ചാത്തലത്തില്‍ ഗൗരവതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടതെന്നും പ്രധാനമന്ത്രി എന്ത് കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചില്ല എന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിക്കണമെന്നും കോണ്‍ഗ്രസ് എം പി ആവശ്യപ്പെട്ടു.

ജി 20 നേതാക്കള്‍ രാജ്യത്ത് എത്തുന്നതിന് മുന്‍പ് തന്നെ വിഷയത്തില്‍ വ്യക്തത വരുത്തേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനിയ്ക്ക് പണം ലഭ്യമാകുന്ന സ്രോതസുകളെക്കുറിച്ച് കൃത്യമായ അന്വേഷണം ആവശ്യപ്പെട്ടത് കൂടാതെ ചൈനീസ് പൗരനും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി ആരോപണമുന്നയിച്ചു.

എന്ത് കൊണ്ടാണ് അദാനിയ്ക്ക് മാത്രമായി പ്രധാനമന്ത്രി സംരക്ഷണം നല്‍കുന്നത്?. വന്‍കിട കരാറുകളും രാജ്യത്തിന്റെ സ്വത്തുക്കളും ഒരാള്‍ക്ക് മാത്രമെങ്ങനെയാണ് ലഭിക്കുന്നത്. ഓഹരിയെ സ്വാധീനിക്കാന്‍ ഇത്രയും കോടികള്‍ എവിടെ നിന്നാണ് അദാനിയ്ക്ക് ലഭിച്ചത് രാഹുല്‍ ഗാന്ധി ചോദിച്ചു. തട്ടിപ്പിന് പിന്നിലെ സൂത്രധാരന്‍ അദാനി സഹോദരന്‍ വിനോദ് അദാനിയാണെന്നും രാഹുല്‍ ആരോപിച്ചു. നാസിര്‍ അലി ഷബാന്‍ അഹ്ലി, ചാങ് ചുങ് ലിംഗ് എന്ന ചൈനീസ് പൗരനും പങ്കുണ്ട്. രാഹുല്‍ ഗാന്ധി തുടര്‍ന്നു. വിഷയത്തില്‍ പ്രധാനമന്ത്രി പരിഭ്രാന്തനാണെന്നും ജി20 യോഗത്തിന് മുന്‍പ് ആരോപണങ്ങളില്‍ വ്യക്തത വരുത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസിലെ വ്യാജ കമ്പനികള്‍ വഴി അദാനിഗ്രൂപ്പിന്റെ വിവിധ കമ്പനികളില്‍ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പിയുടെ റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. ഓഹരി വില ഉയര്‍ത്താന്‍ വേണ്ടിയായിരുന്നു ഇതെന്നും ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ തട്ടിപ്പ് നടത്തിയെന്നും പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (10 minutes ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (24 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (38 minutes ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (53 minutes ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (1 hour ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (1 hour ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (1 hour ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (2 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (2 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (12 hours ago)

Malayali Vartha Recommends