കുട്ടികളെ പോലെ ഓടി നടന്ന് അത്ഭുതങ്ങൾ കണ്ടെത്തി ചാന്ദ്രയാൻ. അത് പുറത്ത് വിട്ട് ISRO!

ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാന്‍ 3. ചന്ദ്രനില്‍ പേടകം ഇറക്കിയുള്ള പര്യവേക്ഷണ ദൗത്യത്തില്‍ ലാൻഡറിനൊപ്പം റോവറും ഐഎസ്ആര്‍ഒ ചന്ദ്രനിലെത്തിച്ചു. ഇതിനകം ചന്ദ്രനില്‍ നിന്നുള്ള നിരവധി ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ റോവറിന്റെ പുതിയ വീഡിയോ പങ്കുവെച്ച് ഇസ്രോ. ചന്ദ്രോപരിതലത്തിലെ റോവറിന്റെ പ്രവർത്തന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ട്വിറ്ററിലാണ് (എക്‌സ്) ഇസ്രോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സുരക്ഷിത പാത തിരയുന്നതിനായി പ്രവർത്തിക്കുകയാണ് റോവർ എന്നും ലാൻഡറിലെ ക്യാമറയാണ് വീഡിയോ പകർത്തിയതെന്നും ട്വീറ്റിൽ പറയുന്നു.
ചന്ദ്രന്റെ പ്രതലത്തിൽ ഒരു കുട്ടിയെപോലെയാണ് റോവർ എന്നും സ്‌നേഹത്തോടെ അത് നോക്കി നിൽക്കുന്ന അമ്മയെ പോലെയാണ് ലാൻഡർ എന്നുമാണ് ദൃശ്യത്തിന് അടിക്കുറിപ്പായി പറഞ്ഞിരിക്കുന്നത്. സുരക്ഷിതമായ സഞ്ചാര പാത ഉറപ്പുവരുത്താന്‍ ചന്ദ്രോപരിതലത്തില്‍ ഒരു ദിശയില്‍ നിന്ന് മറ്റൊരു ദിശയിലേക്ക് തിരിയുന്ന റോവറിന്റെ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പകർത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ വീണ്ടും ആകർഷകമായ ചിത്രങ്ങൾ പകർത്തി പ്രഗ്യാൻ. 15 മീറ്റർ അകലെ നിൽക്കുന്ന വിക്രം ലാൻഡറിന്റെ ചിത്രങ്ങളാണ് റോവർ ഇപ്പോൾ പകർത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് പ്രഗ്യാന്‍ റോവറിലെ നാവിഗേഷന്‍ ക്യാമറ മാതൃപേടകമായ വിക്രം ലാന്‍ഡറിന്റെ ചിത്രമെടുത്തത്. 'ഇമേജ് ഓഫ് ദ മിഷൻ' എന്ന വിശേഷണത്തോടെയാണ് ഇസ്‌റോ (ISRO) ചിത്രം എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.
ഇസ്‌റോ ഇങ്ങനെ കുറിച്ചു:
സ്‌മൈല്‍ പ്ലീസ്...!
ഇന്ന് രാവിലെ് പ്രഗ്യാന്‍ റോവര്‍ വിക്രം ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തി. റോവറിന്റെ ഉള്ളിലുള്ള നാവിഗേഷന്‍ ക്യാമറയാണ് 'ദൗത്യത്തിന്റെ ചിത്രം' ഒപ്പിയെടുത്തത്. ബെംഗളരുവിലെ ലാബോറട്ടറി ഫോര്‍ ഇലക്ട്രോ-ഒപ്ടിക്‌സ് സിസ്റ്റംസ് ആണ് ചന്ദ്രയാന്‍ 3-നുവേണ്ടി നാവിഗേഷന്‍ ക്യാമറകള്‍ വികസിപ്പിച്ചത്.
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3-ന്റെ നിര്‍ണായകഘടകമാണ് നാവിഗേഷന്‍ ക്യാമറകള്‍. റോവറിന്റെ നേത്രങ്ങള്‍ പോലെയാണ് ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ചാന്ദ്രപ്രദേശത്തിന്റെ പര്യവേക്ഷണത്തില്‍ റോവറിനെ നയിക്കുന്നത് ഈ ക്യാമറകളാണ്. സഞ്ചാരപാത നിര്‍ണയിച്ചും പാതയിലെ പ്രതിബന്ധങ്ങള്‍ ഒഴിവാക്കിയും റോവറിന്റെ സുരക്ഷിത സഞ്ചാരത്തിന് വഴിയൊരുക്കുന്നത് നാവിഗേഷന്‍ ക്യാമറകളാണ്.
പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയ വിക്രം ലാന്‍ഡറിന്റെ ചിത്രം ചന്ദ്രയാന്‍ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ്. റോവറും ലാന്‍ഡറും തമ്മിലുള്ള വിജയകരമായ സഹകരണം മാത്രമല്ല മറിച്ച് നാവിഗേഷന്‍ ക്യാമറകളുടെ സാങ്കേതിക മികവും ഇതിലൂടെ വ്യക്തമാകുന്നു. ഈ ക്യാമറകള്‍ പകര്‍ത്തിയ ചിത്രത്തിലൂടെ ഞായറാഴ്ച റോവറിന്റെ സഞ്ചാരപാതയില്‍ വലിയ ഗര്‍ത്തം കണ്ടെത്തുകയും തുടര്‍ന്ന് സഞ്ചാരപാതയില്‍ വ്യതിയാനം വരുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ റോവർ സള്‍ഫറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. ശാസ്ത്രീയ പരീക്ഷണങ്ങൾക്കുള്ള റോവറിലെ മറ്റൊരു ഉപകരണം കൂടി സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചെന്നും ആൽഫ പാർട്ടിക്കിൾ എക്‌സ്-റേ സ്‌പെക്ട്രോസ്‌കോപ്പാണ് സൾഫർ സാന്നിധ്യം ഉറപ്പിച്ചത്.
മറ്റ് മൂലകങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മറ്റ് ഓക്‌സിജനുള്‍പ്പെടെ എട്ട് മൂലകങ്ങളുടെ സാന്നിധ്യവും ഇസ്‌റോ സ്ഥിരീകരിച്ചു. ഇതോടെ സൾഫറിന്റെ ഉദ്ഭവം അന്തരീകമണോ, അഗ്‌നിപർവ്വത സ്‌ഫോടനം വഴിയാണോ ഉൽക്കകൾ വഴിയാണോ എന്നത് പഠിക്കാൻ ചന്ദ്രയാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നുവെന്നും ട്വീറ്റിൽ പറയുന്നു.
https://www.facebook.com/Malayalivartha


























