ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിദ്ധ്യം വീണ്ടും സ്ഥിരീകരിച്ച് പ്രജ്ഞാന്‍ റോവറിലെ ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്സ്‌റേ സ്പെക്ട്രോമീറ്റര്‍, ചന്ദ്രനിലെ മണ്ണിലും പാറയിലും നടത്തിയ പരീക്ഷണത്തിലാണ് സള്‍ഫര്‍ കണ്ടെത്തിയത്

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിദ്ധ്യം വീണ്ടും സ്ഥിരീകരിച്ച് പ്രജ്ഞാന്‍ റോവറിലെ ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്സ്‌റേ സ്പെക്ട്രോമീറ്റര്‍ (എ. പി. എക്സ്. എസ്). കഴിഞ്ഞ ദിവസം റോവറിലെ ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ഡൗണ്‍ സ്പെക്ട്രോസ്‌കോപും (ലിബ്‌സ്) സള്‍ഫര്‍ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടായിരുന്നു.
ചന്ദ്രനിലെ മണ്ണിലും പാറയിലും നടത്തിയ പരീക്ഷണത്തിലാണ് സള്‍ഫര്‍ കണ്ടെത്തിയത്. ലിബ്‌സ് അലുമിനിയം, കാല്‍സ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്‌നീഷ്യം എന്നീ മൂലകങ്ങളും കണ്ടെത്തി
.ചന്ദ്രനില്‍ സള്‍ഫര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ റോവറിലെ രണ്ട് സങ്കേതങ്ങളിലൂടെ സള്‍ഫര്‍ കണ്ടെത്തിയതോടെ ശാസ്ത്രജ്ഞര്‍ അതിന്റെ ഉറവിടം തേടുകയാണ്. പെട്ടെന്ന് ഇല്ലാതാകുന്ന മൂലകമാണ് സള്‍ഫര്‍. അത് ചന്ദ്രനിലുണ്ടെങ്കില്‍ ജലം ഐസ് രൂപത്തില്‍ ഉണ്ടാവണം.
ആര്‍ദ്രമായ സാഹചര്യത്തിലേ സള്‍ഫര്‍ നിലനില്‍ക്കൂകയുള്ളൂ. അല്ലെങ്കില്‍ സമീപകാലത്തെ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിലൂടെയോ, ഉല്‍ക്കയോ വാല്‍നക്ഷത്രമോ പതിച്ചതിന്റെ ആഘാതത്തിലോ ആവണം സള്‍ഫര്‍ ഉണ്ടായത്.
അതേസമയം ഹൈഡ്രജന്‍ കണ്ടെത്താത്തും ശാസ്ത്രജ്ഞരെ കുഴയ്ക്കുകയാണ്. വാട്ടര്‍ ഐസ് ഉണ്ടാകണമെങ്കില്‍ ഹൈഡ്രജന്‍ ഉണ്ടാവണം. ചന്ദ്രയാന്‍ 1 ലെ മൂണ്‍ ഇംപാക്ട് പ്രോബ് അയച്ച ഡേറ്റയില്‍ വാട്ടര്‍ ഐസിന്റെ സാന്നിധ്യം സൂചിപ്പിച്ചിരുന്നു. ചന്ദ്രനില്‍ സള്‍ഫര്‍ രൂപപ്പെട്ട സാഹചര്യം വിശദീകരിക്കാനായി ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്സ്രേ സ്പെക്ട്രോമീറ്ററിലെ ഡേറ്റ സഹായിക്കുമെന്നാണ് കരുതുന്നത്.ചന്ദ്രനിലെ മണ്ണില്‍ നേരിട്ട് പരീക്ഷണം നടത്തി വിവിധ മൂലകങ്ങളുടെ സാന്നിദ്ധ്യം ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. എപിഎക്‌സ്എസ് വികസിപ്പിച്ചത് അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടിയാണ്.
ചന്ദ്രോപരിതലത്തില്‍ ചുറ്റിത്തിരിയുന്ന പ്രജ്ഞാന്‍ റോവറിന്റെ വിഡിയോ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. അമ്മ വാത്സല്യത്തോടെ നോക്കിനില്‍ക്കേ, കുട്ടി അമ്പിളിയമ്മാവന്റെ മുറ്റത്ത് കളിച്ചുല്ലസിക്കുന്നതുപോലെ എന്നാണ് റോവറിന്റെ കറക്കത്തെ ഐ.എസ്.ആര്‍.ഒ വിശേഷിപ്പിക്കുന്നത്.
സുരക്ഷിതമായ പാത കണ്ടെത്താനാണ് കറക്കം. നേരത്തേ കുഴി കണ്ടെത്തിയതോടെ റോവറിന്റെ പാത മാറ്റിയിരുന്നു. റോവറിലെ നാവിഗേഷന്‍ ക്യാമറ ബുധനാഴ്ച രാവിലെ വിക്രം ലാന്‍ഡറിന്റെ ചിത്രവും പകര്‍ത്തിയിരുന്നു. 'ഇമേജ് ഓഫ് ദ് മിഷന്‍' എന്ന പേരിലാണ് ഈ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha


























