തമിഴ്‌നാട് സ്വദേശിയും അസമില്‍ കാന്‍സര്‍ രോഗ വിദഗ്ധനുമായ ഡോ. രവി കണ്ണന് ഏഷ്യന്‍ നൊബേല്‍ പുരസ്‌കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന രമണ്‍ മഗ്‌സസെ പുരസ്‌കാരം

തമിഴ്‌നാട് സ്വദേശിയും അസമില്‍ കാന്‍സര്‍ രോഗ വിദഗ്ധനുമായ ഡോ. രവി കണ്ണന് ഏഷ്യന്‍ നൊബേല്‍ പുരസ്‌കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന രമണ്‍ മഗ്‌സസെ പുരസ്‌കാരം.
രാജ്യത്തെ കാന്‍സര്‍ വിദഗ്ധരില്‍ ഏറെ ആദരവുള്ള രവി കണ്ണന്‍. ചെന്നൈ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം 2007ല്‍ സേവന മേഖല അസമിലേക്ക് മാറ്റുകയായിരുന്നു.അസമിലെ കച്ചാര്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മേധാവിയാണ് രവി കണ്ണന്‍.
'ആരോഗ്യ മേഖലയിലെ നിസ്തുല സേവനം പരിഗണിച്ചാണ് 2023ലെ മഗ്‌സസെ പുരസ്‌കാര പട്ടികയില്‍ രവി കണ്ണനും ഇടംപിടിച്ചത്. എനിക്ക് 450 സഹപ്രവര്‍ത്തകര്‍ ഉണ്ട്, തുടക്കത്തില്‍ ആശുപത്രി നിര്‍മ്മിക്കാനായി സഹായിച്ച സമൂഹമുണ്ട്. ഇന്ത്യയിലും രാജ്യത്തിന് പുറത്തും ഞങ്ങളെ പിന്തുണയ്ക്കുന്ന ആളുകളുണ്ട്, അവരില്‍ പലരും അജ്ഞാതരാണ്... അതിനാല്‍ ഏതൊരു അംഗീകാരവും ഈ മനുഷ്യ പ്രയത്‌നത്തിന് അവകാശപ്പെട്ടതാണ്' -അദ്ദേഹം പറഞ്ഞു.നേരത്തെ രാജ്യം ഡോ. രവി കണ്ണന് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha


























