കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചനിലയില്‍.... മന്ത്രിയുടെ മകന്റെ സുഹൃത്താണ് മരിച്ചത്, ഇന്ന് പുലര്‍ച്ചെയാണ് സംഭവം, പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചനിലയില്‍.... കൗശല്‍ കിഷോറിന്റെ മകന്റെ സുഹൃത്താണ് മരിച്ചത്,
ഇന്ന് പുലര്‍ച്ചെയാണ് സംഭവം, പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും കേന്ദ്രമന്ത്രി
കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലക്നൗവിലെ വീട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൗശല്‍ കിഷോറിന്റെ മകന്‍ വികാസ് കിഷോറിന്റെ അടുത്ത സുഹൃത്തായ വിനയ് ശ്രീവാസ്തവയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് 4.15 ഓടേയാണ് സംഭവം നടന്നത്.
വെടിവയ്പ് നടന്ന സമയത്ത് തന്റെ മകന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പ്രതികരിച്ച് കൗശല്‍ കിഷോര്‍ . സംഭവ സമയത്ത് തന്റെ മകന്‍ വികാസ് കിഷോര്‍ ഡല്‍ഹിയിലായിരുന്നു. ആരെല്ലാം വീട്ടില്‍ ഉണ്ടായിരുന്നവെന്ന കാര്യം അറിയില്ല. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും കേന്ദ്രമന്ത്രി. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്ത തോക്ക് തന്റെ മകന്റെ പേരിലുള്ളതാണ്.
സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന തന്റെ മകന്റെ സുഹൃത്തുക്കളെയും മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തന്റെ മകന്റെ അടുത്ത സുഹൃത്താണ് മരിച്ച വിനയ്. വിനയിന്റെ മരണത്തില്‍ മകന്‍ വളരെ ദുഃഖിതനാണെന്നും കേന്ദ്രമന്ത്രി.
"
https://www.facebook.com/Malayalivartha


























