രണ്ടു രാജ്യങ്ങൾക്കും മുന്നറിയിപ്പ്!!!! ചൈന-പാക്ക് അതിർത്തികളിൽ വ്യോമാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യ; ജി 20 ഉച്ചകോടി നടക്കുന്ന വേളയിൽ മുൻനിര യുദ്ധവിമാനങ്ങൾ മുന്നിൽ നിർത്തി കൊണ്ടുള്ള പ്രകടനം നടത്തും; തൃശൂൽ എന്നാണ് ഇന്ത്യയുടെ വ്യോമാഭ്യാസത്തിന്റെ പേര്

ചൈന-പാക്ക് അതിർത്തികളിൽ വ്യോമാഭ്യാസത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. ഈ മാസം നാലിനും 14 നും ഇടയ്ക്ക് ജി 20 ഉച്ചകോടി നടക്കുവാനിരിക്കുകയാണ്. അതിനിടയിലാണ് വ്യോമാഭ്യാസം നടത്താൻ ഇന്ത്യയുടെ തീരുമാനം. തൃശ്ശൂൽ എന്നാണ് ഇന്ത്യയുടെ വ്യോമാഭ്യാസത്തിന് ഇട്ടിരിക്കുന്ന പേര്. ചൈനയുമായി അതിർത്തി തർക്കമൊക്കെ അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുന്ന സാഹചര്യമാണ്, മാത്രമല്ല പുതിയ ഭൂപടം ഇറക്കി ഇന്ത്യയെ പ്രകോപിച്ചിരിക്കുകയാണ് ചൈന .
അതിനിടയിലാണ് ഇത്തരത്തിൽ ഒരു വ്യോമാഭ്യാസത്തിന് ഇന്ത്യ തയ്യാറെടുക്കുന്നത്. അതിർത്തിയിലെ വടക്കൻ മേഖല കേന്ദ്രീകരിച്ചാണ് വ്യോമാഭ്യാസത്തിന് ഇന്ത്യ തയ്യാറെടുക്കുന്നത്. പ്രധാനമായും മുൻനിര യുദ്ധവിമാനങ്ങൾ മുന്നിൽ നിർത്തി കൊണ്ടുള്ള പ്രകടനം ആയിരിക്കും. അഞ്ചു പ്രധാനപ്പെട്ട എയർ ബേസുകളിലെ വിമാനമായിരിക്കും ഈ പ്രകടനത്തിനായി ഉപയോഗിക്കുക.
ചൈനയ്ക്ക് പുറമേ പാക്ക് അതിർത്തിയിലും സമാനമായ രീതിയിൽ 10 ദിവസത്തെ വ്യോമ അഭ്യാസപ്രകടനം നടത്തും. പാക്കിസ്ഥാനും ചൈനയും ആയിട്ട് ഇന്ത്യയുടെ ബന്ധം അത്ര നല്ല രീതിയിൽ അല്ല. അതിനിടയിലാണ് ഈ രാജ്യങ്ങളുടെ അതിർത്തിയിൽ പോയി ഇന്ത്യ തന്റെ പ്രകടനം നടത്താൻ പോകുന്നത് എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. രണ്ടു രാജ്യങ്ങൾക്കും ഒരു മുന്നറിയിപ്പ് എന്ന രീതിയിലാണ് ഇന്ത്യ ഇത് ചെയ്യാൻ പോകുന്നത്.
https://www.facebook.com/Malayalivartha


























