അരുണാചല്‍ പ്രദേശും ലഡാക്കിന്റെ ഭാഗങ്ങളും ഉള്‍പ്പെടുത്തി ചൈന വിവാദ ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ വന്‍ ശക്തിപ്രകടനം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന

അരുണാചല്‍ പ്രദേശും ലഡാക്കിന്റെ ഭാഗങ്ങളും ഉള്‍പ്പെടുത്തി ചൈന വിവാദ ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ വന്‍ ശക്തിപ്രകടനം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന. വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ ഈ മാസം നാലു മുതല്‍ 14 വരെയാണ് 'തൃശൂല്‍' എന്ന പേരിലുള്ള വ്യോമാഭ്യാസം.
സെപ്തംബര്‍ 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കുന്ന ജി-20 ഉച്ചകോടിനടക്കുന്ന വേളയിലാണ് ഇന്ത്യയുടെ ശക്തിപ്രകടനം.
ഉച്ചകോടിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ് എത്തില്ലെന്നാണ് സൂചനകളുള്ളത്. യുദ്ധമുഖത്തെന്ന പോലെയാണ് സൈനിക അഭ്യാസം. ഇന്ത്യ - പാക് അതിര്‍ത്തിക്ക് സമീപവും ഇവ ചീറിപ്പായും. വ്യോമസേനയുടെ പ്രത്യേക വിഭാഗമായ ഗരുഡ് കമാന്‍ഡോ ഫോഴ്‌സുമുണ്ടാകും. ലഡാക്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, പഞ്ചാബ് എയര്‍ ബേസുകളിലെ സന്നാഹങ്ങള്‍ ഉപയോഗിക്കും.
വ്യോമസേനയുടെ വടക്ക് - പടിഞ്ഞാറ് സെക്ടറുകള്‍ എത്രത്തോളം യുദ്ധസന്നദ്ധമാണെന്ന് വിലയിരുത്താനായി സൈനിക അഭ്യാസം നടത്തുന്നുവെന്നാണ് സേനാവൃത്തങ്ങളുടെ വിശദീകരണം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചൈനയുടെ പ്രകൃതി വിഭവ മന്ത്രാലയം ഇന്ത്യന്‍ പ്രദേശങ്ങള്‍ ചേര്‍ത്ത് വിവാദ ഭൂപടം പുറത്തിറക്കിയത്. ചൈനയുടെ നടപടിക്കെതിരെ അതിരൂക്ഷമായ ഭാഷയില്‍ ഇന്ത്യ പ്രതിഷേധിച്ചിരുന്നു.
2020ല്‍ ഇന്ത്യ - ചൈന അതിര്‍ത്തിയിലെ ഗാല്‍വന്‍ താഴ് വരയിലുണ്ടായ സംഘര്‍ഷത്തിന് തൊട്ടുപിന്നാലെ ഇന്ത്യ യുദ്ധസന്നാഹത്തോടെ നീക്കം നടത്തിയിരുന്നു. രാജ്യത്തെ വിവിധയിടങ്ങളിലായി വിന്യസിച്ചിരുന്ന കരസേനയിലെ 68000 സൈനികരെ മണിക്കൂറുകള്‍ക്കുള്ളിലാണ് കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപം വ്യോമസേന എത്തിച്ചത്.
https://www.facebook.com/Malayalivartha


























