ഇന്ത്യന്‍ കരുത്തില്‍ പിറന്ന മഹേന്ദ്രഗിരി നീറ്റിലിറങ്ങി;ഇന്ത്യന്‍ നാവിക സേനയുടെ കരുത്തു കൂടി,ഗോവയിലെ മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡാണ് യുദ്ധക്കപ്പല്‍ നിര്‍മിച്ചത്,ആത്മനിര്‍ഭര്‍ ഭാരതിന് കീഴില്‍ തദ്ദേശീയമായി നിര്‍മ്മിച്ചതാണ് മഹേന്ദ്രഗിരി.ഇന്ത്യന്‍ സമുദ്രാതിര്‍ത്തി നോട്ടമിടുന്ന ചൈനയ്ക്ക് മുട്ടന്‍ പണി

ഇന്ത്യന്‍ നാവികസേനയുടെ ശേഷി വര്‍ധിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ പുതിയ അത്യാധുനിക യുദ്ധക്കപ്പലായ മഹേന്ദ്രഗിരി വെള്ളിയാഴ്ച നീറ്റിലിറക്കി. മഡഗാവ് ഡോക് കപ്പല്‍ നിര്‍മ്മാണ ശാലയിലാണ് കപ്പല്‍ നിര്‍മ്മിച്ചത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. പുതിയ യുദ്ധക്കപ്പലായ മഹേന്ദ്രഗിരി ഇന്ത്യയുടെ നാവിക ശക്തിയുടെ മുദ്രയായി മാറുമെന്നും, കടലില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക അഭിമാനത്തോടെ പാറിക്കുമെന്നും ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു..2022 ജൂണ്‍ 28 നാണ് മഹേന്ദ്രഗിരിയുടെ നിര്‍മ്മാണം ആരംഭിച്ചത്. 2027ല്‍ ഇത് നാവികസേനയുടെ ഭാഗമാകും. ആത്മനിര്‍ഭര്‍ ഭാരതിന് കീഴില്‍ 75 ശതമാനത്തോളം തദ്ദേശീയമായി നിര്‍മ്മിച്ചതാണ് ഐഎന്‍എസ് മഹേന്ദ്രഗിരി. ഗോവയിലെ മാസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് ലിമിറ്റഡാണ് യുദ്ധക്കപ്പല്‍ നിര്‍മിച്ചിരിക്കുന്നത്...
കരസേനയിലും നാവികസേനയിലും വ്യോമസേനയിലുമായി പതിനായിരത്തിലധികം സ്ത്രീകളുടെ സാന്നിധ്യമുള്ള ഇന്ത്യന്‍ സായുധ സേന ലിംഗസമത്വത്തില്‍ പുരോഗതി കൈവരിച്ചു. മഹേന്ദ്രഗിരി കമ്മീഷന്‍ ചെയ്തത് സുപ്രധാന നിമിഷത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അത്യാധുനിക സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഐഎന്‍എസ് മഹേന്ദ്രഗിരി ഇന്ത്യയുടെ നാവിക പാരമ്പര്യം വിളിച്ചോതുന്നതും ദൃഢനിശ്ചയത്തിന്റെയും പ്രതിരോധരംഗത്തെ സ്വയം പര്യാപ്തതയുടെയും പ്രതീകവുമാണെന്നും നാവികസേന എക്‌സില്‍ കുറിച്ചു.
പ്രോജക്ട് 17 എയുടെ ഭാഗമായി നിര്‍മിച്ച ഏഴാമത്തെതും അവസാനത്തേതുമായ യുദ്ധക്കപ്പലാണ് മഹേന്ദ്രഗിരി. നാല് യുദ്ധക്കപ്പലുകള്‍ മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡിലും ബാക്കിയുള്ളവ കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സി(ജി.ആര്‍.എസ്.ഇ.)ലുമാണു നിര്‍മിച്ചത്.ഒഡീഷയിലെ കിഴക്കന്‍ഘട്ടത്തിലെ ഒരു പര്‍വതശിഖരത്തിന്റെ പേരാണ് കപ്പലിന് നല്‍കിയിരിക്കുന്നത്.പ്രോജക്ടിലെ മറ്റ് യുദ്ധക്കപ്പലുകള്‍ക്കെല്ലാം കൊടുമുടികളുടെ പേരാണ് നല്കിയിരിക്കുന്നത്. നൂതന ആയുധങ്ങളും സെന്‍സറുകളും പ്ലാറ്റ്‌ഫോം സംവിധാനങ്ങളും ഇതിന്റെ സവിശേഷതകളാണ്.
മെച്ചപ്പെട്ട ആക്രമണശേഷിക്കു പുറമെ അത്യാധുനിക സെന്‍സറുകളും പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റങ്ങളും മഹേന്ദ്രഗിരിയിലുണ്ട്. സ്വാശ്രയ നാവിക സേന കെട്ടിപ്പടുക്കുന്നതില്‍ നമ്മുടെ രാജ്യം കൈവരിച്ച അവിശ്വസനീയമായ പുരോഗതിയുടെ തെളിവാണ് മഹേന്ദ്രഗിരി യെന്ന് നാവികസേന പ്രസ്താവനയില്‍ പറഞ്ഞു. ആറാമത്തെ യുദ്ധക്കപ്പലായ വിന്ധ്യഗിരി രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് നീറ്റിലിറക്കിയത്. ഇതേ വിഭാഗത്തിലെ പ്രധാന കപ്പലായ നിലഗിരി 2019 സെപ്തംബര്‍ 28നും ഉദയഗിരി 2022 മെയിലും താരഗിരി അതേ വര്‍ഷം സെപ്തംബറിലും നീറ്റിലിറക്കി. ഇതില്‍ ഉദയഗിരി, താരഗിരി എന്നിവ 2025, 2026 വര്‍ഷങ്ങളില്‍ സേനയുടെ ഭാഗമാകും. 2027 ഓടെ എല്ലാ കപ്പലുകളും നാവികസേനയുടെ ഭാഗമാകുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നാവിക സേനയുടെ ബ്യുറോ ഓഫ് നേവല്‍ ഡിസൈന്‍സാണ് കപ്പലുകളുടെ രൂപകല്പയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒഡീഷയിലെ മലനിരകളുടെ പേരാണ് കപ്പലിന്. ഈ വിഭാഗത്തിലുള്ള ഏഴാമത്തെ കപ്പലാണിത്.
https://www.facebook.com/Malayalivartha


























