ഡല്‍ഹിയില്‍ 85 കാരി ക്രൂര പീഡനത്തിന് ഇരയായി... സംഭവത്തില്‍ 28 കാരന്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ 85 കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഡല്‍ഹി നേതാജി സുഭാഷ് പ്ലേസ് ഏരിയയില്‍ വെള്ളിയാഴ്ചയാണ് സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന 85 കാരിയാണ് പീഡനത്തിന് ഇരയായത്. 28 കാരനായ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആകാശ്(28) എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാള്‍ രംഗത്തുവന്നിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്ന വയോധികയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ വൃദ്ധയെ അതിക്രൂരമായി മര്‍ദ്ദിച്ച പ്രതി, ബ്ലേഡ് ഉപയോഗിച്ച് ചുണ്ടുകള്‍ മുറിക്കുകയും ചെയ്തു. വയോധികയുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha


























