ചന്ദ്രയാന് പിന്നാലെ സൗരയൂഥത്തിന്റെ കേന്ദ്രബിന്ദുവായ സൂര്യനിലേക്കും ഇന്ത്യയുടെ വിജയക്കുതിപ്പ്.... ഇന്ത്യയുടെ ആദ്യ സൂര്യഗവേഷണ പേടകമായ ആദിത്യ എല്‍-1 വിജയകരമായി വിക്ഷേപിച്ചു, സൂര്യഗവേഷണത്തിന് വിജയത്തുടക്കമേകിയ ലോകത്തെ നാലാമത്തെ രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമായി

ചന്ദ്രയാന് പിന്നാലെ സൗരയൂഥത്തിന്റെ കേന്ദ്രബിന്ദുവായ സൂര്യനിലേക്കും ഇന്ത്യയുടെ വിജയക്കുതിപ്പ്.... ഇന്ത്യയുടെ ആദ്യ സൂര്യഗവേഷണ പേടകമായ ആദിത്യ എല്‍-1 വിജയകരമായി വിക്ഷേപിച്ചു, സൂര്യഗവേഷണത്തിന് വിജയത്തുടക്കമേകിയ ലോകത്തെ നാലാമത്തെ രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമായി.
അമേരിക്കയും ജപ്പാനും ചൈനയുമാണ് മുന്‍ഗാമികള്‍.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ റോക്കറ്റ് നിലയത്തിലെ രണ്ടാംവിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന പി.എസ്.എല്‍.വി-എക്‌സ്.എല്‍.സി.57 റോക്കറ്റ് പേടകത്തെനിശ്ചിത ഭ്രമണ പഥത്തിലെത്തിച്ചു.
ഇനി 125 ദിവസം കൊണ്ട് 15ലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്ത് ലെഗ്രാഞ്ച് പോയിന്റിലെത്തുന്നതോടെ ലക്ഷ്യം കാണും. അവിടെ നിശ്ചിത ഭ്രമണപഥത്തിലാവുന്നതോടെ ഗവേഷണനിരീക്ഷണങ്ങള്‍ക്ക് തുടക്കമാവും.ഇതാദ്യമായാണ് ഇന്ത്യന്‍പേടകം ഇത്രദീര്‍ഘമായ ബഹിരാകാശ യാത്ര നടത്തുന്നത്.
ഒന്നാംചന്ദ്രയാനും മംഗള്‍യാനും വിജയകരമായി ബഹിരാകാശത്ത് എത്തിച്ച പി.എസ്.എല്‍.വി.റോക്കറ്റിന്റെ പുതിയപതിപ്പാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. രാവിലെ 11.50ന് കൗണ്ട്ഡൗണ്‍ തീര്‍ന്ന് മൂന്ന് സെക്കന്‍ഡിനുള്ളില്‍ റോക്കറ്റ് കുതിച്ചുയര്‍ന്നു.നാലു ഭാഗങ്ങളുള്ള റോക്കറ്റിന്റെ ഒന്നാം ഭാഗം 109.60സെക്കന്‍ഡില്‍ വേര്‍പെട്ടു. 262.38സെക്കന്‍ഡില്‍ രണ്ടാംഭാഗം അടര്‍ന്നുമാറി. 581.42സെക്കന്‍ഡില്‍ മൂന്നാംഭാഗവും ബന്ധം വിട്ടു.തുടര്‍ന്ന് പേടകവും വഹിച്ചുള്ള പ്രയാണം ക്രയോജനിക് എന്‍ജിന്റെ കരുത്തിലായിരുന്നു. 1493.52സെക്കന്‍ഡ് ആയപ്പോള്‍ അത് ജ്വലിപ്പിച്ചു. നിശ്ചിത വേഗം നിലനിറുത്താന്‍ 1523.38 സെക്കന്‍ഡില്‍ ജ്വലനം കെടുത്തി. 3127.52ല്‍ വീണ്ടും ജ്വലിപ്പിച്ചു. 3599.52 സെക്കന്‍ഡില്‍ വീണ്ടും കെടുത്തി. 3799.52സെക്കന്‍ഡ് ആയപ്പോള്‍ പേടകം ഭൂമിയില്‍ നിന്ന് 19500കിലോമീറ്റര്‍ അകലവും 235കിലോമീറ്റര്‍ അടുത്തും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള നിര്‍ദ്ദിഷ്ട ഭ്രമണപഥത്തിലെത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























