കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

.... നേരിയ പനിയെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഈ വര്‍ഷം ഇതിനു മുന്‍പ് രണ്ടുതവണ സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് 2023 ജനുവരി 12ന് സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ജനുവരി 17ന് ഡിസ്ചാര്‍ജ് ആയി. ശേഷം 2023 മാര്‍ച്ച് 2 ന് പനി ബാധിച്ചതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























