ചാന്ദ്രയാന്‍ ദൗത്യത്തിന് തൊട്ടുപിന്നെലെ സൂര്യനിലേയ്ക്ക് ആദിത്യ എല്‍ വണ്‍ വിക്ഷേപിക്കാന്‍ കഴിഞ്ഞതും ഉടന്‍ തന്നെ ശുക്രനിലേയ്ക്കും പേടകം അയയ്ക്കാന്‍ തയ്യാറെടുക്കുന്നതും, ഗഗന്‍യാന്‍ വഴി ചന്ദ്രനിലേയ്ക്ക് മനുഷ്യനെ എത്തിക്കാന്‍ പരിശ്രമിക്കുന്നതും ലോകം അസൂയയോടെയാണ് കാണുന്നത്

ഇന്ത്യ അമ്പിളി അമ്മാവന് പിന്നാലെ സൂര്യനിലേയ്ക്കും യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. ലോകത്തിന് മുന്നില്‍ ഇന്ത്യയുെ ബഹിരാകാശ ദൗത്യങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വിജയകരമായി മാറിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്ന റോക്കറ്റുകള്‍ അയയ്ക്കുന്നതിനേക്കാള്‍ വേഗത്തില്‍ നിലംപതിക്കുന്നു എന്ന അപരാധത്തില്‍ നിന്നും ഐ എസ് ആര്‍ ഒ ശരിക്കും വിജയക്കൊടി പാറിച്ച് മുന്നേറുന്ന സമീപകാലമാണ് ലോകം കാണുന്നത്.
ചാന്ദ്രയാന്‍ ദൗത്യത്തിന് തൊട്ടുപിന്നെലെ സൂര്യനിലേയ്ക്ക് ആദിത്യ എല്‍ വണ്‍ വിക്ഷേപിക്കാന്‍ കഴിഞ്ഞതും ഉടന്‍ തന്നെ ശുക്രനിലേയ്ക്കും പേടകം അയയ്ക്കാന്‍ തയ്യാറെടുക്കുന്നതും, ഗഗന്‍യാന്‍ വഴി ചന്ദ്രനിലേയ്ക്ക് മനുഷ്യനെ എത്തിക്കാന്‍ പരിശ്രമിക്കുന്നതും ലോകം അസൂയയോടെയാണ് കാണുന്നത്. ബഹിരാകശ രംഗത്തെ മുന്‍നിരക്കാരായ അമേരിക്കയുടെ നാസയ്ക്കു പോലും കഴിയാത്ത തരത്തിലാണ് നാല് പര്യവേഷണങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ചന്ദ്രയാന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും അവിടെ നിന്ന് ലഭിച്ച വിവരങ്ങളും ചിത്രങ്ങളും ശാസ്ത്രസമൂഹം കൃത്യതയോടെ പഠിച്ചു കൊണ്ടിരിക്കുയാണ്. ശാസ്ത്രലോകത്ത ഞെട്ടിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പറഞ്ഞിട്ടുണ്ട്. ഐഎസ്ആര്‍ഒ യ്ക്ക് മോദിയും കേന്ദ്രസര്‍ക്കാരും നല്കുന്ന പിന്‍തുണയും പ്രോത്സാഹനവും ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തുന്നതായി വിലയിരുത്തപ്പെടുന്നുണ്ട്. ശിക്രനിലേയ്ക്ക് ഒക്ടോബറില്‍ തന്നെ പേടകം അയയ്ക്കാന്‍ കഴിയുമെന്നാണ് ഐഎസ്ആര്‍ഒ വിലയിരുത്തുന്നത്. എന്നാല്‍ 2018 ല്‍ ആരംഭിച്ച ഗഗന്‍യാന്‍ പദ്ധതി 2024ല്‍ പൂര്‍ത്തിയാകുമെന്നും പറയുന്നുണ്ട്. മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള പേടകമാണ് ഗഗന്‍യാന്‍. തിന്നാനും കുടിക്കാനും ഉറങ്ങാനും ഉള്‍പ്പടെ സകല സൗകര്യങ്ങളോടെയും സജ്ജമാക്കിയിട്ടുള്ള ശാസത്രപേടകത്തില്‍ യാത്ര ചെയ്യാനുള്ള ആദ്യസംഘം ഇപ്പോള്‍ ഗഗന്‍യാന്‍ പരിശീലനത്തിലാണ്. ഗഗന്‍യാന്‍ വിജയിച്ചാല്‍ ചന്ദ്രനിലേയ്ക്ക് ടൂര്‍പാക്കേജ് സംഘടിപ്പിക്കുന്ന ആദ്യരാജ്യമായി ഇന്ത്യമാറും. മോദി ഭരണകാലത്ത് തന്നെ ഗഗന്‍യാനും വിജയപദത്തിലെത്തുമെന്നു തന്നെയാണ് അനുമാനിക്കുന്നത്.
ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെ, ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന്റെ നേട്ടത്തില്‍ ഒരുപൊന്‍തൂവല്‍ കൂടി ചേര്‍ത്തുകൊണ്ടാണ് ആദിത്യനിലേയ്ക്ക് ആദിത്യ-എല്‍ 1 പറന്നുയര്‍ന്നത്. ഇന്നലെ രാവിലെ 11.50 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി-എക്സ്എല്‍ സി 57 റോക്കറ്റ് പേടകത്തെയും വഹിച്ച് കുതിച്ചുയര്‍ന്നത്. 63 മിനിറ്റിനുള്ളില്‍ പേടകം വിജയകരമായി ആദ്യ ഭ്രമണപഥത്തില്‍ എത്തിച്ചു. 648.7 കിലോമീറ്റര്‍ ദൂരത്തുവച്ചാണ് ആദിത്യ വേര്‍പെട്ടത്. ഇനി 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയര്‍ത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ പോയിന്റില്‍ എത്തുക. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയാണിത്.
സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എല്‍വി എക്സ്എല്‍ സി57 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ആദ്യ നാലുഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടെന്നും പേലോഡുകള്‍ വേര്‍പ്പെട്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. അഭിനന്ദനങ്ങള്‍, ആദിത്യ എല്‍-1 ദൗത്യം സാധ്യമായിരിക്കുന്നു, ഇസ്രോ തലവന്‍ എസ് സോമനാഥ് പറഞ്ഞു. ' ദൗത്യത്തിന്റെ എല്‍ വണ്‍ പോയിന്റിലേക്കുള്ള യാത്ര ഇപ്പോള്‍ മുതല്‍ ആരംഭിക്കും. ഇത് 125 ദിവസം എടുക്കുന്ന നീണ്ട യാത്രയാണ്. ആദിത്യ പേടകത്തിന് എല്ലാ വിധ ആശംസകളും നേരുന്നു', സോമനാഥ് പറഞ്ഞത് കരഘോത്തെടെയാണ് ഇന്ത്യ സ്വീകരിച്ചത്.മനുഷ്യരാശിയുടെ ക്ഷേമത്തിനായി പ്രപഞ്ചത്തെ കൂടുതല്‍ നന്നായി അറിയാന്‍ ഇന്ത്യയുടെ അക്ഷീണമായ ശാസ്ത്ര പരിശ്രമങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
സൂര്യനില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഭൂമിയെ ബാധിക്കുന്നത് എങ്ങനെയെന്ന് പഠിക്കുകയാണ് ലക്ഷ്യം. സൗരവാതങ്ങള്‍, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങളെയും നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഇന്ത്യയുടെ ഈ ശാസ്ത്ര നീക്കത്തെ ലോക രാജ്യങ്ങളും പ്രതീക്ഷയോടെയാണ് കാണുന്നത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലാഗ്രാഞ്ച് പോയിന്റില്‍ നിന്നാണ് പേടകം സൂര്യനെ പഠിക്കുക. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയില്‍ എത്തുക. ആധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്. സൂര്യന്റെ സങ്കീര്‍ണ അന്തരീക്ഷമായ കൊറോണയെപ്പറ്റി വിവരങ്ങള്‍ ശേഖരിച്ച് പേടകം ഭൂമിയിലേക്ക് അയക്കും. നിരന്തര പഠനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സൂര്യന്റെ അറിയാക്കഥകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എല്‍വി എക്സ്എല്‍ സി57 റോക്കറ്റ് കുതിച്ചുയരുന്നത് ഏറെ പ്രതീക്ഷയുമായാണ്. 64 മിനിറ്റിനുശേഷം, ഭൂമിയില്‍നിന്ന് 648.7 കിലോമീറ്റര്‍ അകലെ, ആദിത്യ റോക്കറ്റില്‍ നിന്നു വേര്‍പെടും. തുടര്‍ന്ന് 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയര്‍ത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ച് ബിന്ദുവില്‍ എത്തുക. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയാണിത്.ഇവിടെനിന്നാകും സൗര അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും 5 വര്‍ഷത്തോളം പഠിക്കുക. വിവിധ പഠനങ്ങള്‍ക്കായി വെല്‍ക്, സ്യൂട്ട്, സോളക്‌സ്, ഹെലിയസ്, അസ്‌പെക്‌സ്, പാപ, മാഗ് എന്നീ 7 പേലോഡുകള്‍ ആദിത്യയിലുണ്ട്. ചന്ദ്രയാന്‍ 3 ദൗത്യ വിജയത്തിനു പിന്നാലെ ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിനും വിദേശ ബഹിരാകാശ ഏജന്‍സികളുടെ സഹായവും പിന്തുണയുമുണ്ട്. നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും (ഇഎസ്എ) പലതരത്തില്‍ ആദിത്യ എല്‍1 ദൗത്യത്തിനു പിന്തുണ നല്‍കുന്നുണ്ട്.
ആദിത്യയുടെ വിക്ഷേപണം മുതല്‍ ഓര്‍ബിറ്റില്‍ എത്തുന്നതുവരെയും തുടര്‍ന്നുമുള്ള കമാന്‍ഡുകള്‍ നല്‍കുന്നതിനും ആദിത്യയില്‍ നിന്നുള്ള ശാസ്ത്ര വിവരങ്ങള്‍ സമാഹരിക്കുന്നതിനും അടുത്ത 2 വര്‍ഷം ഇഎസ്എയുടെ കീഴില്‍ ഓസ്‌ട്രേലിയ, സ്‌പെയിന്‍, അര്‍ജന്റീന എന്നിവിടങ്ങളിലുള്ള മൂന്ന് 35 മീറ്റര്‍ ഡീപ് സ്‌പേസ് ആന്റിനകള്‍ സഹായിക്കും. ഫ്രഞ്ച് ഗയാനയിലെ കോറോ സ്റ്റേഷനും യുകെയിലെ ഗൂണ്‍ഹില്ലി എര്‍ത്ത് സ്റ്റേഷനും ഈ ദൗത്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഉപഗ്രഹം കൃത്യമായി ഓരോ നിമിഷവും ഏതു സ്ഥാനത്തായിരിക്കുമെന്നു കണ്ടെത്താന്‍ ഐഎസ്ആര്‍ഒ നിര്‍മ്മിച്ച ഓര്‍ബിറ്റ് ഡിറ്റര്‍മിനേഷന്‍ സോഫ്റ്റ്വെയറിന്റെ കൃത്യത പരിശോധിക്കാനും ഇഎസ്എ സഹായിച്ചിട്ടുണ്ട്. ഒന്നാം ലഗ്രാഞ്ച് പോയിന്റില്‍ അതായത് എല്‍1 ആദിത്യയ്ക്കു കൂട്ടാകാന്‍ ഇഎസ്എ 1996 ല്‍ വിക്ഷേപിച്ച സോളര്‍ ഹീലിയോസ്ഫിറിക് ഒബ്‌സര്‍വേറ്ററി അഥവാ സോഹോ എന്ന നിരീക്ഷണ ദൗത്യം കാത്തിരിപ്പുണ്ട്. 125 ദിവസത്തെ യാത്രയ്ക്ക് ശേഷം ആദിത്യ നല്കുന്ന വിവരങ്ങള്‍ ശേഖരിച്ച് ശാസ്ത്ര ജേണലുകളിലൂടെ പുറത്തു വരുമ്പോള്‍ ലോകം ഇതുവരെ അറിയാത്ത സൗരരഹസ്യങ്ങളും ഉല്പത്തി കഥകളും പുറത്തു വരുമെന്നാണ് കണക്കുക്കൂട്ടുന്നത്. സൂര്യനില്‍ നിന്ന് അടര്‍ന്നുവീഴുന്ന ഭാഗങ്ങള്‍ പതിക്കുന്നതെവിടെ , സൗരകൊടുങ്കാറ്റെന്ന പ്രതിഭാസം സംഭവിക്കുന്നതിന് പിന്നിലെന്ത് തുടങ്ങി ശാസ്ത്രലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഇനി ലോകത്തിന് ഉത്തരം നല്കാന്‍ പോകുന്നത് ഇന്ത്യയായിരിക്കുമെന്നതില്‍ ഓരോരുത്തര്‍ക്കും അഭിമാനിക്കാവുന്നതാണ്.
ശുക്രന്‍ പര്യവേഷണവും ,ഗഗന്‍യാനും വിജയിച്ചാല്‍ ബഹിരാകശ രംഗത്ത് ഇന്ത്യയക്കാവും മേല്‍ക്കൈ എന്നതാണ് എടുത്തു പറയേണ്ട വസ്തുത. ശുക്രന് പുറമേ ചൊവ്വ, വ്യാഴം പര്യവേണങ്ങള്‍ക്കും ഐഎസ്ആര്‍ഒ തയ്യാറെടുക്കുകയാണ്. എന്തായാലും വലിയ നേട്ടങ്ങളുടെ നെറുകെയിലെത്തിയ ബഹിരാകശ യാത്രകളില്‍ നരേന്ദ്രമോദിയ്ക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും കൂടുതല്‍ മൈലേജ് നേടാനായി എന്നത് എടുത്തുപറയത്തക്ക വിജയമാണ്..
https://www.facebook.com/Malayalivartha


























