അടുത്തിടെ തിരഞ്ഞെടുപ്പ് നടന്നതും ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുമായുള്ള സംസ്ഥാനങ്ങളെ ഞെട്ടിച്ചു കൊണ്ടാണ് പുതിയ തീരുമാനം വരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ പാര്‍ലെമെന്റ് വരെ ഒറ്റ തിരഞ്ഞെടുപ്പ് അതാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നതെന്ന് വ്യക്തമാണ്. ഉരുണ്ട് വീണ് ജയിച്ച് അധികാരത്തിലേറിയവരുടെ പലരുടയും തലകള്‍ തെറിക്കുമെന്ന ഭയത്തിലാണ് ജനപ്രതിനിധികള്‍

കേന്ദ്രസര്‍ക്കാര്‍ ഈ മാസം 18 മുതല്‍ 22 വരെ വിളിച്ചു ചേര്‍ത്തിരിക്കുന്ന പാര്‍ലമെന്റിന്റെ പഞ്ചദിന സമ്മേളനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ഏറെക്കുറെ വിരാമമായിരിക്കുകയാണ്. ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പെന്ന ബിജെപി അജന്‍ഡ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിനായാണ് സഭസമ്മേളിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്നതും ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുമായുള്ള സംസ്ഥാനങ്ങളെ ഞെട്ടിച്ചു കൊണ്ടാണ് പുതിയ തീരുമാനം വരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ പാര്‍ലെമെന്റ് വരെ ഒറ്റ തിരഞ്ഞെടുപ്പ് അതാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നതെന്ന് വ്യക്തമാണ്. ഉരുണ്ട് വീണ് ജയിച്ച് അധികാരത്തിലേറിയവരുടെ പലരുടയും തലകള്‍ തെറിക്കുമെന്ന ഭയത്തിലാണ് ജനപ്രതിനിധികള്‍. അവസരത്തിനൊത്ത് ഉയരാന്‍ കഴിയാതിരുന്ന പല ജനപ്രതിനിധികളും ഇപ്പോള്‍ നെട്ടോട്ടത്തിലാണ്. ഒരുവര്‍ഷത്തിനകും അധികാരം ന്ഷ്ടപ്പെടുമെന്നത് പലരുടെയും ഉറക്കം കെടുത്തുന്നുണ്ട്.
ലോക്‌സഭ, നിയമസഭകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് ഒരേ സമയം തിരഞ്ഞെടുപ്പു നടത്തുന്ന സമ്പ്രദായത്തിലേക്കു മാറാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഒരേസമയം തിരഞ്ഞെടുപ്പു നടത്തുന്നതിന് ആവശ്യമായ ശുപാര്‍ശകള്‍ നല്‍കാനാണ് മുന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മറിച്ച് ഈ ആശയം നടപ്പാക്കുന്നതിന്റെ ഗുണദോഷങ്ങള്‍ പഠിച്ച് ശുപാര്‍ശ നല്‍കാനല്ല. മുന്‍രാഷ്ട്രപതിയെ തന്നെ ഇതിനായി നിയോഗിച്ചതിന് പിന്നിലും വ്യക്തമായ രാ്ഷ്ട്രീയ അജന്‍ഡയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
സമിതിയിലേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കിയതില്‍ അദ്ഭുതമില്ല. അദ്ദേഹത്തോട് ആലോചിക്കാതെയായിരുന്നു സര്‍ക്കാര്‍ നടപടിയെന്നത് ഒരു പ്രശ്‌നം. ഒരേ സമയം തിരഞ്ഞെടുപ്പെന്ന ആശയം 1982ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടുവച്ചതു മുതല്‍ കോണ്‍ഗ്രസ് എതിര്‍ക്കുന്നതുമാണ്. രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് എന്ന കാരണം പറഞ്ഞു ഗുലാം നബി ആസാദിനെ സമിതിയിലുള്‍പ്പെടുത്തി. എന്നാല്‍, രാജ്യസഭയിലെ നിലവിലെ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ തഴഞ്ഞു. ഇതും കോണ്‍ഗ്രസ് എടുത്തുപറയുന്നുണ്ട്. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും തിരഞ്ഞെടുപ്പ് ഒരേ സമയമെന്നതു ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ്. എന്നാല്‍, ബിജെപിയിലെ സുശീല്‍ കുമാര്‍ മോദി അധ്യക്ഷനായ നിയമകാര്യ പാര്‍ലമെന്ററി സ്ഥിരം സമിതി കഴിഞ്ഞ മാസം 4ന് നല്‍കിയ റിപ്പോര്‍ട്ടില്‍ പൊതുവോട്ടര്‍ പട്ടികയെക്കുറിച്ച് ആശങ്ക വ്യക്തമാക്കിയിരുന്നു.
ഒരേ സമയം തിരഞ്ഞെടുപ്പു നടത്തുന്നതിനു ശുപാര്‍ശകള്‍ നല്‍കാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തിയത് എന്നോടു ചോദിക്കാതെയാണ്. നിയമനം സംബന്ധിച്ച് കത്തു ലഭിച്ചിട്ടില്ല. കത്തു ലഭിച്ചുകഴിഞ്ഞ് പാര്‍ട്ടിയുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുംൃമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനുള്ള നീക്കമുണ്ടായാല്‍ അതിനെതിരെ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ എതിര്‍പ്പ് ഉയരുന്ന സംസ്ഥാനമായിരിക്കും കേരളം. നിയമസഭയില്‍ ഒരു സീറ്റു പോലുമില്ലാത്ത ബിജെപി മാത്രമായിരിക്കും പിന്തുണ നല്‍കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വ്യത്യസ്ത കാഴ്ചപ്പാടോടെ വോട്ടു ചെയ്യുന്ന പ്രവണതയും കേരളത്തിനുണ്ട്. എന്നാല്‍ കേരളത്തിന്റെ എതിര്‍പ്പ് എത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയേണ്ടതാണ്. തമിഴ്‌നാട് , കര്‍ണ്ണാടക തുടങ്ങിയ ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രനയത്തെ തുടക്കത്തിലെ എതിര്‍ത്തിരിക്കുകയാണ്.
ആകെ 5 തവണയാണു കേരളത്തില്‍ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടന്നിട്ടുള്ളത്. കേരളത്തില്‍ ഏറ്റവുമൊടുവില്‍ ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് നടന്നത് 1996 ലായിരുന്നു. അന്ന് ലോക്‌സഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 10 വീതം സീറ്റുകള്‍ ലഭിച്ചു. നിയമസഭയില്‍ 80 സീറ്റുകളോടെ ഇടതുമുന്നണി അധികാരത്തിലെത്തി. ഒരുമിച്ചു നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിലൊക്കെ ഫലം ഏതാണ്ട് ഒരു പോലെയായിരുന്നു. എന്നാല്‍, അങ്ങനെയല്ലാതെ നടന്ന മിക്ക തിരഞ്ഞെടുപ്പുകളിലും ഫലം വ്യത്യസ്തവുമായിരുന്നു.രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ഉള്‍പ്പെടുത്താതെ മുന്‍ പ്രതിപക്ഷ നേതാവിനെ സമിതിയംഗമാക്കിയത് പാര്‍ലമെന്റിനോടുള്ള അനാദരവാണെന്ന് കെ.സി.വേണുഗാപാലും പ്രതികരിച്ചിരുന്നു.
നിലവില്‍ ്അഞ്ച് സംസ്ഥാനങ്ങളൊഴികെ മറ്റൊന്നും ഒരു തിരഞ്ഞെടുപ്പിന് സജ്ജമല്ല. പശ്ചിമബംഗാള്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില് തദ്ദേശ സ്വയംഭരണ വകുപ്പുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നിട്ട് അധികകാലമായില്ല. ഇന്ത്യ മുന്നണി ബിജെപിയ്ക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നുവെന്ന തിരിച്ചറിവിലാണ് തിരക്കിട്ട് ഒറ്റത്തിരഞ്ഞെടുപ്പെന്ന തുറുപ്പുഗുലാന്‍ പുറത്തെടുത്തതെന്ന ആരോപണവുമുയരുന്നുണ്ട്. ഒറ്റതിരഞ്ഞെടുപ്പായാല്‍ പ്രാദേശികമായുള്ള ഇന്ത്യമുന്നണിയുടെ സഖ്യത്തെ തകര്‍ക്കാര്‍ കഴിയുമെന്ന ധാരണയുമുണ്ട്. എന്നാല്‍ ഒറ്റത്തിരഞ്ഞെടുപ്പ് തന്ത്രത്തിലൂടെ ജനകീയ വിഷയങ്ങളെ മറക്കാനും ഇല്ലാതാക്കാനും കഴിയുമെന്ന ബിജെപിയുടെ തന്ത്രവും ഇതിനു പിന്നിലുണ്ട്. ഹിന്ദുരാഷ്ട്രം എന്നതിനു പകരം ാെരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിജെപി വലിയ പ്രചരണ ആയുധമാക്കുകയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha


























