ഐഎസ്ആര്‍ഒ യ്ക്ക് മോദിയും കേന്ദ്രസര്‍ക്കാരും നല്കുന്ന പിന്‍തുണയും പ്രോത്സാഹനവും ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തുന്നതായി വിലയിരുത്തപ്പെടുന്നുണ്ട്. ശുക്രനിലേയ്ക്ക് ഒക്ടോബറില്‍ തന്നെ പേടകം അയയ്ക്കാന്‍ കഴിയുമെന്നാണ് ഐഎസ്ആര്‍ഒ വിലയിരുത്തുന്നത്

ഇന്ത്യ അമ്പിളി അമ്മാവന് പിന്നാലെ സൂര്യനിലേയ്ക്കും യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വിജയകരമായി മാറിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്ന റോക്കറ്റുകള്‍ അയയ്ക്കുന്നതിനേക്കാള്‍ വേഗത്തില്‍ നിലംപതിക്കുന്നു എന്ന അപരാധത്തില്‍ നിന്നും ഐ എസ് ആര്‍ ഒ ശരിക്കും വിജയക്കൊടി പാറിച്ച് മുന്നേറുന്ന സമീപകാലമാണ് ലോകം കാണുന്നത്. ചാന്ദ്രയാന്‍ ദൗത്യത്തിന് തൊട്ടുപിന്നെലെ സൂര്യനിലേയ്ക്ക് ആദിത്യ എല്‍ വണ്‍ വിക്ഷേപിക്കാന്‍ കഴിഞ്ഞതും ഉടന്‍ തന്നെ ശുക്രനിലേയ്ക്കും പേടകം അയയ്ക്കാന്‍ തയ്യാറെടുക്കുന്നതും, ഗഗന്‍യാന്‍ വഴി ചന്ദ്രനിലേയ്ക്ക് മനുഷ്യനെ എത്തിക്കാന്‍ പരിശ്രമിക്കുന്നതും ലോകം അസൂയയോടെയാണ് കാണുന്നത്. ബഹിരാകശ രംഗത്തെ മുന്‍നിരക്കാരായ അമേരിക്കയുടെ നാസയ്ക്കു പോലും കഴിയാത്ത തരത്തിലാണ് നാല് പര്യവേഷണങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ചന്ദ്രയാന്‍ 3 ഇതുവരെ കൃത്യമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ നിന്നുള്ള ഡേറ്റ പല രീതിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. അവയെ കൃത്യമായി വിലയിരുത്തിയാല്‍ മാത്രമേ ശരിയായ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയൂ എന്നാണ് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ്.സോമനാഥ് പറഞ്ഞു. അതു വരും ദിവസങ്ങളില്‍ പുറത്തുവിടും. ഇന്നു ചന്ദ്രനില്‍ സൂര്യാസ്തമയം നടക്കും. അതിനു മുന്‍പ് അടുത്ത സൂര്യോദയത്തില്‍ കൃത്യമായ സൂര്യപ്രകാശം കിട്ടുന്നവിധം ലാന്‍ഡറിന്റെയും റോവറിന്റെയും സോളര്‍ പാനലുകള്‍ ക്രമീകരിച്ച് സര്‍ക്യൂട്ടുകളെല്ലാം സ്ലീപ്പിങ് മോഡിലേക്കു മാറ്റണം. 14 ദിവസത്തിനു ശേഷം അടുത്ത സൂര്യോദയത്തില്‍ സോളര്‍ പാനലുകള്‍ കൃത്യമായി പ്രവര്‍ത്തിച്ച് റോവറും ലാന്‍ഡറും ഉറക്കമുണര്‍ന്നു വീണ്ടും പഠനം തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.
നാസയുമായി ചേര്‍ന്നുള്ള നിസാര്‍ വിക്ഷേപണത്തിന് അനുമതിയായിട്ടുണ്ട്. 2024 ജനുവരിയില്‍ ആ വിക്ഷേപണം നടക്കും. ജപ്പാനുമായി ചേര്‍ന്നുള്ള ലുപെക്‌സ് ദൗത്യത്തിന് അനുമതിയായിട്ടില്ല. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ശുക്രനിലേക്കുള്ള ദൗത്യത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ശുക്രനിലെത്തി ലാന്‍ഡ് ചെയ്യണമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി വിശദമായ പദ്ധതിരേഖ തയാറാക്കുന്നുണ്ട്. വൈകാതെ ഈ ദൗത്യത്തിന് അനുമതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.ചന്ദ്രനിലേക്കുള്ള നാലാം ദൗത്യം, ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യം തുടങ്ങിയവയും ചര്‍ച്ചയിലുണ്ട്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതു പോലെ ചൊവ്വയിലും ഇറങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്ആര്‍ഒ യ്ക്ക് മോദിയും കേന്ദ്രസര്‍ക്കാരും നല്കുന്ന പിന്‍തുണയും പ്രോത്സാഹനവും ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തുന്നതായി വിലയിരുത്തപ്പെടുന്നുണ്ട്. ശുക്രനിലേയ്ക്ക് ഒക്ടോബറില്‍ തന്നെ പേടകം അയയ്ക്കാന്‍ കഴിയുമെന്നാണ് ഐഎസ്ആര്‍ഒ വിലയിരുത്തുന്നത്. എന്നാല്‍ 2018 ല്‍ ആരംഭിച്ച ഗഗന്‍യാന്‍ പദ്ധതി 2024ല്‍ പൂര്‍ത്തിയാകുമെന്നും പറയുന്നുണ്ട്. മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള പേടകമാണ് ഗന്‍ഗന്‍യാന്‍. തിന്നാനും കുടിക്കാനും ഉറങ്ങാനും ഉള്‍പ്പടെ സകല സൗകര്യങ്ങളോടെയും സജ്ജമാക്കിയിട്ടുള്ള ശാസത്രപേടകത്തില്‍ യാത്ര ചെയ്യാനുള്ള ആദ്യസംഘം ഇപ്പോള്‍ ഗഗന്‍യാന്‍ പരിശീലനത്തിലാണ്. ഗഗന്‍യാന്‍ വിജയിച്ചാല്‍ ചന്ദ്രനിലേയ്ക്ക് ടൂര്‍പാക്കേജ് സംഘടിപ്പിക്കുന്ന ആദ്യരാജ്യമായി ഇന്ത്യമാറും.
ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെ, ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന്റെ നേട്ടത്തില്‍ ഒരുപൊന്‍തൂവല്‍ കൂടി ചേര്‍ത്തുകൊണ്ടാണ് ആദിത്യനിലേയ്ക്ക് ആദിത്യ-എല്‍ 1 പറന്നുയര്‍ന്നത്. ഇന്നലെ രാവിലെ 11.50 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി-എക്സ്എല്‍ സി 57 റോക്കറ്റ് പേടകത്തെയും വഹിച്ച് കുതിച്ചുയര്‍ന്നത്. 63 മിനിറ്റിനുള്ളില്‍ പേടകം വിജയകരമായി ആദ്യ ഭ്രമണപഥത്തില്‍ എത്തിച്ചു. 648.7 കിലോമീറ്റര്‍ ദൂരത്തുവച്ചാണ് ആദിത്യ വേര്‍പെട്ടത്. ഇനി 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയര്‍ത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ പോയിന്റില്‍ എത്തുക. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയാണിത്.
സൂര്യനില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഭൂമിയെ ബാധിക്കുന്നത് എങ്ങനെയെന്ന് പഠിക്കുകയാണ് ലക്ഷ്യം. സൗരവാതങ്ങള്‍, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങളെയും നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഇന്ത്യയുടെ ഈ ശാസ്ത്ര നീക്കത്തെ ലോക രാജ്യങ്ങളും പ്രതീക്ഷയോടെയാണ് കാണുന്നത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലാഗ്രാഞ്ച് പോയിന്റില്‍ നിന്നാണ് പേടകം സൂര്യനെ പഠിക്കുക. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയില്‍ എത്തുക. ആധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്. സൂര്യന്റെ സങ്കീര്‍ണ അന്തരീക്ഷമായ കൊറോണയെപ്പറ്റി വിവരങ്ങള്‍ ശേഖരിച്ച് പേടകം ഭൂമിയിലേക്ക് അയക്കും. നിരന്തര പഠനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സൂര്യന്റെ അറിയാക്കഥകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എല്‍വി എക്സ്എല്‍ സി57 റോക്കറ്റ് കുതിച്ചുയരുന്നത് ഏറെ പ്രതീക്ഷയുമായാണ്. 64 മിനിറ്റിനുശേഷം, ഭൂമിയില്‍നിന്ന് 648.7 കിലോമീറ്റര്‍ അകലെ, ആദിത്യ റോക്കറ്റില്‍ നിന്നു വേര്‍പെടും. തുടര്‍ന്ന് 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയര്‍ത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ച് ബിന്ദുവില്‍ എത്തുക. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയാണിത്.ഇവിടെനിന്നാകും സൗര അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും 5 വര്‍ഷത്തോളം പഠിക്കുക. വിവിധ പഠനങ്ങള്‍ക്കായി വെല്‍ക്, സ്യൂട്ട്, സോളക്‌സ്, ഹെലിയസ്, അസ്‌പെക്‌സ്, പാപ, മാഗ് എന്നീ 7 പേലോഡുകള്‍ ആദിത്യയിലുണ്ട്. ചന്ദ്രയാന്‍ 3 ദൗത്യ വിജയത്തിനു പിന്നാലെ ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിനും വിദേശ ബഹിരാകാശ ഏജന്‍സികളുടെ സഹായവും പിന്തുണയുമുണ്ട്. നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും (ഇഎസ്എ) പലതരത്തില്‍ ആദിത്യ എല്‍1 ദൗത്യത്തിനു പിന്തുണ നല്‍കുന്നുണ്ട്.
ആദിത്യയുടെ വിക്ഷേപണം മുതല്‍ ഓര്‍ബിറ്റില്‍ എത്തുന്നതുവരെയും തുടര്‍ന്നുമുള്ള കമാന്‍ഡുകള്‍ നല്‍കുന്നതിനും ആദിത്യയില്‍ നിന്നുള്ള ശാസ്ത്ര വിവരങ്ങള്‍ സമാഹരിക്കുന്നതിനും അടുത്ത 2 വര്‍ഷം ഇഎസ്എയുടെ കീഴില്‍ ഓസ്‌ട്രേലിയ, സ്‌പെയിന്‍, അര്‍ജന്റീന എന്നിവിടങ്ങളിലുള്ള മൂന്ന് 35 മീറ്റര്‍ ഡീപ് സ്‌പേസ് ആന്റിനകള്‍ സഹായിക്കും. ഫ്രഞ്ച് ഗയാനയിലെ കോറോ സ്റ്റേഷനും യുകെയിലെ ഗൂണ്‍ഹില്ലി എര്‍ത്ത് സ്റ്റേഷനും ഈ ദൗത്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























