Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ട്രെയിന്‍ യാത്രയ്ക്കിടെ അവശനിലയിലായ പിഞ്ചുബാലികയ്ക്ക് സഹായഹസ്തവുമായി റെയില്‍വേ മന്ത്രി

01 JANUARY 2016 11:47 AM IST
മലയാളി വാര്‍ത്ത.

ട്രെയിന്‍ യാത്രയ്ക്കിടെ അവശനിലയിലായ പിഞ്ചുബാലികയ്ക്ക് സഹായഹസ്തവുമായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. കുഞ്ഞിന്റെ അവസ്ഥയില്‍ സഹായം അഭ്യര്‍ത്ഥിച്ച് പിതാവ് അയച്ച ട്വീറ്റ് സന്ദേശം ശ്രദ്ധയില്‍പെട്ട മന്ത്രി കുഞ്ഞിനെ സഹായിക്കാന്‍ റെയില്‍വേ അധികൃതരെ അയയ്ക്കുകയായിരുന്നു. മുന്‍പ് പല തവണ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ യാത്രക്കാര്‍ക്ക് തുണയായിട്ടുണ്ട്. വിശന്നുവലഞ്ഞ കുഞ്ഞിന് ഒരിക്കല്‍ പാല്‍ എത്തിക്കാനും മന്ത്രിയുടെ ഇടപെടല്‍ സഹായിച്ചിരുന്നു. വിപ്രോയിലെ സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായ പിതാവ് ബന്ധുവീട്ടിലേക്ക് പുറപ്പെടവേ ബന്‍ഗാശിഖയ്ക്ക് ട്രെയിനില്‍ വച്ച് ഛര്‍ദ്ദിയും വയറിളക്കവും ബാധിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 4.10 ഓടെ ട്രെയിന്‍ ബംഗലൂരു സ്‌റ്റേഷന്‍ വിട്ടയുടനായിരുന്നു സംഭവം. കുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ മാതാപിതാക്കളും എഡിടു ടയര്‍ എ.വണ്‍ കോച്ചിലെ സഹയാത്രക്കാരും ജീവനക്കാരും ഏറെ പരിശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. പരിചയമില്ലാത്ത സ്ഥലമായതിനാല്‍ ട്രെയിനില്‍ നിന്ന് ഇടയ്ക്കിറങ്ങി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാനും മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് മന്ത്രിയുടെ സഹായം തേടി ശങ്കര്‍ പണ്ഡിറ്റ് ട്വീറ്റ് അയച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ശങ്കറിന്റെ മൊബൈലിലേക്ക് വിളിവന്നു. ട്രെയിന്‍ എത്തിയിരിക്കുന്ന സ്ഥലവും മറ്റ് വിശദാംശങ്ങളും അറിയിച്ചു. ഇത്തരമൊരു പ്രതികരണം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും മന്ത്രിയുടെ ഇടപെടല്‍ തന്നെ അതിശയിപ്പിച്ചു കളഞ്ഞുവെന്നും ശങ്കര്‍ പണ്ഡിറ്റ് പറഞ്ഞു. ഇതിനകം തന്നെ കൊല്‍ക്കൊത്തയിലെ ഈസ്‌റ്റേണ്‍ റെയില്‍വേ ഓഫീസുമായി ബന്ധപ്പെട്ട മന്ത്രി കുഞ്ഞിന് വൈദ്യസഹായം നല്‍കാന്‍ നിര്‍ദേശം നല്‍കി. ട്രെയിന്‍ വൈകിട്ട് 8.50 ഓടെ അസാന്‍സോ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ശങ്കറിനെയും കുടുംബത്തെയും സ്വീകരിച്ചത് റെയില്‍വേ മെഡിക്കല്‍ സംഘമായിരുന്നു. ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങളും ഇവര്‍ ഒരുക്കിയിരുന്നു. ശരീരത്തില്‍ നിന്നും ജലാംശം ഏറെ നഷ്ടപ്പെട്ട കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വൈദ്യസംഘം കുഞ്ഞിനെ റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനായി ആശുപത്രിയില്‍ നേരത്തെ തന്നെ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. മികച്ച ചികിത്സ ലഭിച്ച കുഞ്ഞ് സുഖം പ്രാപിക്കുകയും കുടുംബം പിറ്റേന്ന് തന്നെ ആശുപത്രി വിട്ട് ഹോട്ടലിലേക്ക് മാറുകയും ചെയ്തു.
കുഞ്ഞിനെ രക്ഷിക്കുക മാത്രമല്ല ഇടയ്ക്കു വച്ച് മുറിഞ്ഞ യാത്ര തുടരാന്‍ അനുമതി നല്‍കുകയും ചെയ്തുവെന്ന് ശങ്കര്‍ അറിയിച്ചു. അസന്‍സോള്‍ മുതല്‍ ബംഗലൂരു വരെയുള്ള ടിക്കറ്റ് തങ്ങള്‍ക്ക് റെയില്‍വേ അധികൃതര്‍ ഉറപ്പാക്കിയെന്നും ശങ്കര്‍ പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു. കുറച്ചു സമയങ്ങള്‍ക്ക് ശേഷം ശങ്കറിന്റെ ഫോണിലേക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ ഓഫീസില്‍ നിന്ന് ഫോണ്‍കോളെത്തി. സ്ഥലവും വിവരങ്ങളും അന്വേഷിച്ചുകൊണ്ടുള്ള വിളിയായിരുന്നു അതെന്നും ശങ്കര്‍ പറയുന്നു. റെയില്‍വേ മന്ത്രിയുടെ കൃത്യ സമയത്തെ ഇടപെടല്‍ മൂലം അസന്‍സോല്‍ റെയിവേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കുട്ടിക്ക് വൈദ്യ പരിശോധന ലഭ്യമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends