ഡി.ഡി.സി.എ അഴിമതി ആരോപണങ്ങളില്‍ ഉറച്ച,് കൂടുതല്‍ തെളിവുകളുമായി കീര്‍ത്തി ആസാദ്

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ബി.ജെ.പിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കീര്‍ത്തി ആസാദ് എം.പി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് ഒഴിവാക്കാനുള്ള കാരണം കാണിയ്ക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് ആസാദ് നിലപാട് വ്യക്തമാക്കിയത്. ആരോപണങ്ങള്‍ തെളിയിയ്ക്കുന്ന നാല് വീഡിയോകള്‍ തന്റെ കയ്യിലുണ്ടെന്ന് കീര്‍ത്തി ആസാദ് വ്യക്തമാക്കി. വീഡിയോകള്‍ ആസാദ് പാര്‍ട്ടിയ്ക്ക് കൈമാറി.
ഡി.ഡി.സി.എ പ്രസിഡന്റായിരുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ വിഷയത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിനാണ് ആസാദിനെ ബി.ജെ.പി സസ്‌പെന്റ് ചെയ്തത്. ജയ്റ്റ്‌ലിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും തുടര്‍ച്ചയായി വിമര്‍ശനമുന്നയിയ്ക്കുകയും ചെയ്ത ആസാദിന്റെ നടപടി ബി.ജെ.പിയ്ക്ക് വലിയ തലവേദനയായിരുന്നു. ഡി.ഡി.സി.എയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അരുണ്‍ ജയ്റ്റ്‌ലിയുമായി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം താന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായോട് ഉന്നയിച്ചിരുന്നതായി ആസാദ് പറയുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിച്ചില്ല. അത്‌കൊണ്ട് ഇത് പാര്‍ട്ടിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള വിഷയമേ അല്ലെന്ന് തനിയ്ക്ക് ഉറപ്പാണ്. ബീഹാര്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് ശേഷം പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി കുറ്റപ്പെടുത്തുന്ന തരത്തിലുള്ള എന്തെങ്കിലും പ്രസ്താവനകള്‍ തന്റെ ഭാഗത്ത് നിന്നുണ്ടായതിന് തെളിവുണ്ടോ എന്ന് കീര്‍ത്തി ആസാദ് ചോദിയ്ക്കുന്നു. അത്തരം ഏതെങ്കിലും മാദ്ധ്യമറിപ്പോര്‍ട്ടുകളുടെ തെളിവുകളും ആസാദ് ആവശ്യപ്പെടുന്നുണ്ട്. ആസാദിന്റെ മറുപടി പരിശോധിച്ച ശേഷമായിരിയ്ക്കും നടപടിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാവുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























