പാക് ഗായകനെ തിരിച്ചയച്ചു

പാക് ഗായകന്‍ ഉസ്താദ് റാഹത്ത് ഫത്തേഹ് അലി ഖാനെ രാജീവ് ഗാന്ധി അന്താരാഷ്ട്ര
വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു. അബുദാബിയിലേക്കാണ് തിരിച്ചയച്ചത്. താജ് ഫലക്‌നുമ പാലസില്‍ പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി സംഗീത പരിപാടി അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
അലി ഖാന്‍ ഹൈദരാബാദില്‍ ഇറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കുകയായിരുന്നു. യാത്രാ രേഖകളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ഗായകനെ മടക്കി അയക്കാന്‍ കാരണമെന്നാണ് എമിഗ്രേഷന്‍ അധികൃതരുടെ വിശദീകരണം. രാവിലെ എട്ട് മണിക്ക് തുടങ്ങേണ്ട പരിപാടി 11 മണിയിലേക്ക് മാറ്റിയെങ്കിലും അദ്ദേഹത്തെ പോകാന്‍ അനുവദിച്ചില്ല.
പാകിസ്താന്‍ പൗരന്മാര്‍ക്ക് ഹൈദരാബാദ് വഴി ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് നിയമാനുമതി ഇല്ലെന്നും മുംബൈ ഡല്‍ഹി കൊല്‍ക്കത്ത തുടങ്ങിയ വിമാനത്താവങ്ങളില്‍ കൂടി മാത്രമെ അവര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















