ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് പാക്കിസ്ഥാന്‍, തീരുമാനം സ്വാഗതാര്‍ഹമെന്ന് ഉമര്‍ ഫാറൂഖ്

ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് പാക്കിസ്ഥാന്‍. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ഈ മാസം നടക്കുന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് കൃത്യമായ തീയതി നിശ്ചയിക്കാനുള്ള നടപടികള്‍ നടക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ സമാധാനപരമായി പരിഹരിക്കാനാവുമെന്നും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഈ ചര്‍ച്ച സഹായിക്കുമെന്നാണ് കരുതുന്നതെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് ഖ്വാസി ഖാലിലുല്ലാഹ് വ്യക്തമാക്കി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ശരിയായ ദിശയിലാണ് നീങ്ങുന്നത്. ജനുവരി പകുതിയോടെ ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. ഈ കൂടിക്കാഴ്ചയിലൂടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്നു ഹുറിയത് കോണ്‍ഫറന്‍സ് മിതവാദി വിഭാഗം നേതാവ് മിര്‍വായിസ് മൗലവി ഉമര്‍ ഫാറൂഖ്. കാഷ്മീര്‍ ഉള്‍പ്പെടെയുള്ള തര്‍ക്കവിഷയങ്ങളില്‍ സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ ഈ വര്‍ഷം ഇടയാകട്ടെയെന്നു പ്രത്യാശിക്കുന്നുവെന്ന് ജാമിയ മസ്ജിദിലെ വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ പങ്കെടുത്തശേഷം മിര്‍വായിസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















