Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഒന്നരവര്‍ഷത്തിനിടെ 33ഓളം രാജ്യങ്ങള്‍... മോഡി യാത്രാച്ചെലവില്‍ ചെലവിട്ടത് മന്‍മോഹന്‍ ഒരുവര്‍ഷം ചെലവാക്കിയതിനെക്കാള്‍ കുറവ്; ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകളും കുറഞ്ഞു

02 JANUARY 2016 09:30 AM IST
മലയാളി വാര്‍ത്ത.

ഒന്നര വര്‍ഷത്തിനിടെ 33ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശയാത്രകള്‍ ഏറെ വിമര്‍ശം ക്ഷണിച്ചു വരുത്തിയിരുന്നു. എന്നാല്‍ യാത്രാച്ചെലവിനായി മോഡി ഇതുവരെ ചെലവഴിച്ചത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒരുവര്‍ഷം കൊണ്ട് ചെലവിട്ട തുകയെക്കാള്‍ കുറവാണ്.
പ്രധാനമന്ത്രിയുടെയൂം മറ്റ് മന്ത്രിമാരുടെയും വിദേശയാത്രകള്‍ക്കായി ബജറ്റില്‍ അനുവദിച്ചിരുന്ന തുകയെക്കാള്‍ രണ്ടുകോടി രൂപ കുറച്ചാണ് മോഡിയും മന്ത്രിമാരും ചെലവിട്ടത്. 2014-15ലെ കണക്കുകള്‍ പ്രകാരം 316.76 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരുന്നത്. ചെലവിട്ടതാകട്ടെ, 314.76 കോടി രൂപയും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സമര്‍പ്പിച്ച കണക്കുകളിലാണ് ഈ വിവരമുള്ളത്.
തന്റെയും മന്ത്രിമാരുടെയും ശമ്പളത്തിലും മറ്റ് അലവന്‍സുകളിലും വരുത്തിയ കുറവാണ് ചെലവ് പരിധികടക്കാതെ പിടിച്ചുനിര്‍ത്താന്‍ മോഡിയെ സഹായിച്ചത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 17 ശതമാനം മുതല്‍ 24 ശതമാനം വരെ ഈയിനത്തില്‍ കുറവുണ്ടായി. ശമ്പളത്തിനും മറ്റ് അലവന്‍സുകള്‍ക്കുമായി 4.40 കോടി രൂപയാണ് ചെലവിടേണ്ടിരുന്നത്. എന്നാല്‍ 3.63 കോടി രൂപയാണ് ചെലവാക്കിയത്. മന്ത്രിമാര്‍ക്കുള്ള അലവന്‍സ് 9.20 കോടി രൂപയില്‍നിന്ന് 7.20 കോടി രൂപയായും കുറഞ്ഞു.
മന്ത്രിമാരുടെ എണ്ണം കുറച്ചതുകൊണ്ടും വിദേശ യാത്രകളിലെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയുമാണ് ചെലവ് ചുരുക്കിയതെന്ന് സര്‍ക്കാരിന്റെ വിശദീകരണത്തില്‍ കാണുന്നു. കാബിനറ്റ് മന്ത്രിമാര്‍, സഹമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍ എന്നിവരുടെ യാത്രാച്ചെലവും പ്രധാനമന്ത്രി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ ഉപയോഗിക്കുന്ന വിമാനത്തിന്റെ അറ്റകുറ്റപ്പണികളും കണക്കാക്കിയാണ് ചെലവ് നിശ്ചയിച്ചിട്ടുള്ളത്.
മോഡിയും മന്ത്രിസഭാംഗങ്ങളും ചേര്‍ന്ന് ആദ്യവര്‍ഷം ചെലവിട്ടത് തൊട്ടുമുമ്പത്തെ മന്മോഹന്‍ സിങ് സര്‍ക്കാര്‍ അവസാന വര്‍ഷം ചെലവാക്കിയ തുകയെക്കാള്‍ വളരെക്കുറവായിരുന്നു. 56 കോടി രൂപയാണ് മോഡി സര്‍ക്കാര്‍ ആദ്യവര്‍ഷം ചെലവിട്ടത്. എന്നാല്‍, 2013-14 സര്‍ക്കാര്‍ അവസാന വര്‍ഷം ചെലവാക്കിയത് 258 കോടി രൂപയും. 2015-16 സാമ്പത്തിക വര്‍ഷം കണക്കാക്കുന്ന ചെലവ് 269 കോടി രൂപയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (58 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (1 hour ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (4 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (8 hours ago)

Malayali Vartha Recommends