തീവ്രവാദ ബന്ധം; 47 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി

തീവ്രവാദ ബന്ധത്തെതുടര്‍ന്ന് അറസ്റ്റ് ചെയ്ത 47 പേരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയമാക്കി. ഇവരില്‍ ഭൂരിഭാഗവും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരാണ്. സൗദി ഭരണകൂടത്തിനെതിരെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച ഷിയ പുരോഹിതന്‍ ഷേയ്ക്ക് നിമ്ര് അല്‍ നിമ്ര്, അല്‍ഖ്വയ്ദ നേതാവ് ഫാരിസ് അല്‍ സഹറാനി എന്നിവരടക്കമുള്ളവരുടെ വധശിക്ഷയാണ് ഇന്നു നടപ്പിലാക്കിയത്.
ഇന്ന് സൗദി അറേബ്യയുടെ ദേശീയ ടെലിവിഷന്‍ ചാനലിലുടെയാണ് സൗദി ആഭ്യന്തര മന്ത്രാലം 47 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയ കാര്യം അറിയിച്ചത്. ഒക്ടോബറിലാണ് ഷിയ പുരോഹിതന്‍ നിമ്ര്! അല്‍ നിമ്ര് ന്റെ വധശിക്ഷ സൗദി ശരിവെച്ചത്. അതേസമയം നിമ്രയുടെ വധശിക്ഷയ്ക്ക് സൗദി കനത്ത വിലനല്‍കേണ്ടിവരുമെന്ന് സൗദിയുടെ മുഖ്യ ശത്രുക്കളിലൊരാളായ ഇറാന്‍ പറഞ്ഞു.
കഴിഞ്ഞ ദശകത്തില്‍ അല്‍ ഖ്വയ്ദ സൗദിയില്‍ നടത്തിയ ആക്രമണ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ചിത്രങ്ങളും സൗദി ടെലിവിഷന്‍ പ്രസ്താവനയ്‌ക്കൊപ്പം പുറത്തുവിട്ടിരുന്നു.2015ല്‍ സൗദിയില്‍ മാത്രം 150ലധികം പേരുടെ വധശിക്ഷ നടന്നുവെന്ന് ആംനെസ്റ്റി ഇന്റര്‍നാണല്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പിറ്റേ ദിവസമാണ് 47 പേരുടെ വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















