സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദന്‍ അന്തരിച്ചു, പക്ഷാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

കമ്യൂണിസ്റ്റ് നേതാവും സിപിഐ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന അര്‍ധേന്ദു ഭൂഷണ്‍ ബര്‍ദന്‍ എന്ന എ.ബി.ബര്‍ദന്‍ (91) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ജെ.ബി.പാന്ത് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡിസംബര്‍ ഏഴിനാണ് ബര്‍ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബംഗ്ലദേശിലെ സിലിഹട്ടില്‍ ഹേമേന്ദ്രകുമാര്‍ ബര്‍ദന്റെ മകനായി ജനിച്ച ബര്‍ദന്‍, കുട്ടിക്കാലത്തു തന്നെ നാഗ്പൂരിലേക്കു വന്നു. അച്ഛന്റെ തൊഴില്‍സ്ഥലം മാറ്റമായിരുന്നു കാരണം. എഐഎസ്എഫിലൂടെ 14ാം വയസ്സില്‍ രാഷ്ട്രീയത്തിലേക്കും പിറ്റേവര്‍ഷം പാര്‍ട്ടിയിലേക്കും കയറിയപ്പോള്‍ വീട്ടില്‍ നിന്നിറങ്ങേണ്ടിവന്നു; കമ്യൂണിസത്തിന്റെ പേരില്‍.
നാഗ്പൂര്‍ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമവും പഠിച്ച ബര്‍ദന്‍ വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷനായി; രാജ്യം സ്വാതന്ത്യ്രത്തിലേക്കു പ്രവേശിച്ച കാലത്ത്. അതിനു മുന്‍പ് അഞ്ചുമാസവും പിന്നീടു തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിനിടെ മൂന്നരവര്‍ഷം ജയില്‍വാസം; മൂന്നരവര്‍ഷം ഒളിവിലും. സര്‍വകലാശാലയില്‍ നിന്നിറങ്ങിയതു സംയുക്ത മഹാരാഷ്ട്രാ സമരമുന്നണിയിലേക്കാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















