ലോകകപ്പ് ഏകദിന ഫൈനല്‍ മത്സരം തുടങ്ങി... ഓസ്‌ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ഇതുവരെ നഷ്ടമായത് എട്ട് വിക്കറ്റ്; താന്‍ മത്സരം കാണുന്നില്ലെന്ന് ആനന്ദ് മഹീന്ദ്ര

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ലോകകപ്പ് ഏകദിന ഫൈനല്‍ മത്സരം തുടങ്ങി കഴിഞ്ഞു. ഓസ്‌ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ഇതുവരെ എട്ട് വിക്കറ്റാണ് നഷ്ടമായത്. രാജ്യത്തെ പലയിടങ്ങളില്‍ വലിയ സ്‌ക്രീനുകളില്‍ ജനങ്ങള്‍ക്ക് മത്സരം കാണാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ താന്‍ മത്സരം കാണുന്നില്ലെന്ന് അറിയിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. കാരണവും അദ്ദേഹം തന്റെ എക്‌സ് പേജിലൂടെ അറിയിച്ചിട്ടുണ്ട്.
മത്സരം താന്‍ കാണുന്നില്ലെന്നും പകരം കളി നടക്കുമ്പോള്‍ ഇന്ത്യന്‍ ജേഴ്‌സി ധരിച്ച് മുറിയില്‍ ഇരിക്കുമെന്നുമാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. ആരെങ്കിലും ഇന്ത്യ ജയിച്ചുവെന്ന് പറയാതെ പുറത്ത് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പേര് രേഖപ്പെടുത്തിയ ജേഴ്‌സിയുടെ ചിത്രവും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റിന് പിന്നാലെ നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്.
ഇത് അന്ധവിശ്വാസമാണെന്നും മത്സരം കാണും എന്നും പലരും കമന്റ് ചെയ്തു. താന്‍ തത്സമയം മത്സരം കണ്ടാല്‍ ഇന്ത്യ പരാജയപ്പെടുമെന്നാണ് ആനന്ദ് വിശ്വാസിക്കുന്നത്. അതിനാലാണ് അദ്ദേഹം ഇങ്ങനെ എക്‌സില്‍ കുറിച്ചത്. സംഭവത്തില്‍ നിരവധി പേര്‍ ആനന്ദ് മഹീന്ദ്രയെ അഭിനന്ദിച്ചു രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha