പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടു ജവാന്മാരുടെ കസ്റ്റഡി കാലാവധി നീട്ടി

അമൃത്‌സര്‍-ഹൗറ എക്‌സ്പ്രസ് ട്രെയിനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതികളായ ജവാന്മാരില്‍ രണ്ടുപേരുടെ കസ്റ്റഡി കാലാവധി നീട്ടി. അറസ്റ്റിലായ പങ്കജ് കുമാര്‍, ബാലക് കുമാര്‍ യാദവ് എന്നീ ബിഎസ്എഫ് ജവാന്‍മാരുടെ ജയില്‍ കസ്റ്റഡി കാലാവധിയാണു ഹൗറ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് നീട്ടിയത്.
കേസില്‍ പ്രതിയായ ഒരാള്‍ ഒളിവിലാണ്. ഡിസംബര്‍ 28നാണു പെണ്‍കുട്ടി ട്രെയിനില്‍ കൂട്ട മാനഭംഗത്തിനിരയായത്. പെണ്‍കുട്ടിയെ മധുപൂര്‍ സ്റ്റേഷനില്‍നിന്ന് ആര്‍പിഎഫ് കണെ്ടത്തുകയായിരുന്നു. ബലംപ്രയോഗിച്ചു മദ്യം കുടിപ്പിച്ചശേഷം മൂവരും ചേര്‍ന്നു മാനഭംഗത്തിനിരയാക്കുകയായിരുന്നുവെന്നാണു പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















