Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വൃക്കദാനത്തിന് കേന്ദ്രത്തിന്റെ കരട് മാര്‍ഗരേഖ തയ്യാറാക്കുന്നു, അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് മുന്‍ഗണന

03 JANUARY 2016 12:10 PM IST
മലയാളി വാര്‍ത്ത.

വൃക്ക ദാനം ചെയ്യുമ്പോള്‍ അത് അര്‍ഹരായ വ്യക്തികള്‍ക്ക് കിട്ടുന്നത് ഉറപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ തയ്യാറാക്കുന്നു. ഇതു സംബന്ധിച്ച കരടുരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍(എന്‍.ഒ.ടി.ടി.ഒ) പുറത്തിറക്കി.

മരണപ്പെട്ട ദാതാക്കളുടെ വൃക്ക ആവശ്യക്കാര്‍ക്ക് നല്‍കുന്നതു സംബന്ധിച്ചാണ് കരടില്‍ പ്രതിപാദിക്കുന്നത്.
നല്‍കുന്നവരെക്കാളേറെ ആവശ്യക്കാര്‍ ഉള്ള സാഹചര്യത്തില്‍ അവയവദാനം പ്രോത്സാഹിപ്പിക്കാനും കരിഞ്ചന്തയും ചൂഷണവും തടയാനുമാണ് ഈ പുതിയ നടപടിക്രമമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മരണശേഷം വൃക്ക നല്‍കാന്‍ നേരത്തെ സമ്മതപത്രം തയ്യാറാക്കിയവരുടെയും മരണപ്പെട്ടവരുടെ ബന്ധുക്കളുടെ സമ്മതപ്രകാരം നല്‍കുന്നവരുടെയും വൃക്കക്ക് മുന്‍ഗണനാപ്പട്ടിക വിലയിരുത്തിയശേഷം സ്വീകര്‍ത്താക്കളെ കണ്ടെത്താനാണ് പദ്ധതി.
വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച രോഗികള്‍ എന്‍.ഒ.ടി.ടി.ഒ വെബ്‌സൈറ്റിലെ ഫോം പ്രകാരം അംഗീകൃത ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്യണം.
ഇവരില്‍ നിന്ന് രോഗത്തിന്റെ കാഠിന്യവും മറ്റ് ആരോഗ്യവശങ്ങളും വിലയിരുത്തി ഉപദേശക സമിതികള്‍ സ്വീകര്‍ത്താക്കളെ മുന്‍ഗണനാ ക്രമത്തില്‍ കണ്ടെത്തും
മുമ്പ് അവയവദാനം നടത്തിയ ആളുകള്‍ക്ക് വൃക്ക മാറ്റി വയ്ക്കല്‍ ആവശ്യമായി വന്നാല്‍ അതീവ പ്രാധാന്യത്തോടെ പരിഗണിക്കും,
അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും മുന്‍ഗണനയുണ്ടാകും. വൃക്ക മാറ്റി വയ്ക്കുന്നതു കൊണ്ട് മറ്റ് ആരോഗ്യ പ്രശ്‌നം ഉണ്ടാവുന്നവര്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെ പരിഗണിക്കില്ല.
പ്രായപൂര്‍ത്തിയാവാത്തവരുടെ വൃക്ക അതേ പ്രായത്തിലെ സ്വീകര്‍ത്താക്കള്‍ ഇല്ലെങ്കില്‍ മാത്രമേ മുതിര്‍ന്നവര്‍ക്ക് നല്‍കുകയുള്ളൂ. സര്‍ക്കാര്‍ ആശുപത്രിയിലെ ദാതാക്കളുടെ വൃക്ക സര്‍ക്കാര്‍ ആശുപത്രിയിലെ സ്വീകര്‍ത്താക്കള്‍ക്കും സ്വകാര്യ ആശുപത്രിയിലേത് ലഭിക്കാന്‍ അവിടത്തെ സ്വീകര്‍ത്താക്കള്‍ക്കും മുന്‍ഗണനയുണ്ടാവും.
വിവിധ സംസ്ഥാനങ്ങളില്‍ അവയവദാനം സംബന്ധിച്ച് നിയമങ്ങളും നയങ്ങളുമുണ്ടെങ്കിലും ദേശീയ തലത്തില്‍ ഇത്തരമൊരു മാര്‍ഗരേഖ രൂപവത്ക്കരിക്കുന്നത് ഇതാദ്യമായാണ്.
നിലവില്‍ ഡല്‍ഹിയിലെയും പരിസര മേഖലയിലെയും ആശുപത്രികള്‍ മാത്രമാണ് കരടു പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരടു മാര്‍ഗ രേഖ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ചശേഷം അന്തിമ വിജ്ഞാപനം പുറത്തിറങ്ങും. അഭിപ്രായങ്ങള്‍ ജനുവരി 16 നകം www.notto.nic.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് സമര്‍പ്പിക്കേണ്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends