എടിഎഫിന്റെ വില കുറഞ്ഞു, 26 ശതമാനം വരെയാണ് കുറഞ്ഞത്

വിമാന ഇന്ധനമായ എടിഎഫിന്റെ വിലയിടിവ് നേട്ടമാക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. മുന്‍വര്‍ഷത്തേക്കാള്‍ 26 ശതമാനം വരെയാണ് വിമാന ഇന്ധനത്തിന് വിലകുറഞ്ഞിരിക്കുന്നത്. ഒരുലിറ്റര്‍ എടിഎഫിന് 44.3 രൂപയാണ് ഇപ്പോള്‍ വില. മുന്‍വര്‍ഷം ഇത് 59.9 രൂപയായിരുന്നു.
ഇന്ധന വിലയിടിവിന്റെ പശ്ചാത്തലത്തില്‍ മിക്ക വിമാനക്കമ്പനികളും നിരക്കുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചുകഴിഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം വരെ കുറഞ്ഞ നിരക്കാകും ഈവര്‍ഷം കമ്പനികള്‍ ഈടാക്കുക. ഡല്‍ഹി, മുംബൈ സെക്ടറില്‍ 3858 രൂപയാണ് മുന്‍കൂട്ടിയുള്ള ബുക്കിംഗിന് വിമാനക്കമ്പനികള്‍ നല്‍കുന്ന ഓഫര്‍.
മുന്‍വര്‍ഷം ഇത് 6000 രൂപയായിരുന്നു. 7000 രൂപയുണ്ടായിരുന്ന ഡല്‍ഹി-കൊല്‍ക്കത്ത ടിക്കറ്റിന് 5311 രൂപയാക്കി. വിലയിടിവിന് പുറമെ, വിസ്താര എയര്‍, എയര്‍ ഏഷ്യ എന്നീ വിമാനക്കമ്പനികളുടെ കടന്നുവരവും പുതിയ നിരക്കുയുദ്ധത്തിന് കാരണമാകുന്നു. നാലുലക്ഷം യാത്രക്കാരെയാണ് ഈ വര്‍ഷം ഇന്ത്യന്‍ വ്യോമയാന മേഖല പ്രതീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















