പത്താന്‍കോട്ട് ഭീകരാക്രമണം: ഗുരുതരമായ പിഴവുണ്ടായെന്നു പ്രതിരോധ വിദഗ്ധര്‍

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ സുരക്ഷാവീഴ്ചയുണ്ടായില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ആക്രമണത്തെ നേരിട്ട രീതിയില്‍ ഗുരുതരമായ പിഴവുണ്ടായെന്നു പ്രതിരോധ വിദഗ്ധര്‍. ഭീകരര്‍ എത്തിയെന്ന വിവരം ലഭിച്ചിട്ടും അവര്‍ വ്യോമതാവളത്തില്‍ എത്താനിടയായ സാഹചര്യമാണ് പ്രധാനമായും വിമര്‍ശിക്കപ്പെടുന്നത്. വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധരുടെ അഭിപ്രായങ്ങള്‍.
മുന്‍ റോ തലവന്‍ എ.എസ്. ദുലാത്: കൃത്യമായ ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിട്ടും ആക്രമണത്തിനു മുന്‍പ് ഭീകരരെ കണ്ടെത്താനാകാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്. ഇതില്‍ സുരക്ഷാസേനകള്‍ക്കുള്ള പങ്കും അന്വേഷിക്കണം. ഇത്രയും ആയുധങ്ങളും വെടിക്കോപ്പുകളുമായി വ്യോമതാവളം വരെ അവര്‍ എങ്ങനെ എത്തി? ലഹരികടത്തുകാരെപ്പോലെ പണം കൊടുത്താണോ ഇവര്‍ ഇത്രദൂരം എത്തിയത്?.
മുന്‍ പശ്ചിമ വ്യോമ കമാന്‍ഡ് ചീഫ് എയര്‍മാര്‍ഷല്‍ പി.എസ്. അഹ്‌ലുവാലിയ (മുന്‍പ് പത്താന്‍കോട്ട് വ്യോമതാവളത്തിന്റെ ചുമതല വഹിച്ചിട്ടുള്ളയാള്‍): സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെട്ടിരുന്നെങ്കില്‍ ഇത്രയും പേര്‍ കൊല്ലപ്പെടില്ലായിരുന്നു. സേനയ്ക്ക് കാര്യമായ ആള്‍ നഷ്ടമുണ്ടായിരിക്കേ ചെറുത്തുനില്‍പ് വിജയിച്ചെന്നു പറയാനാകില്ല. ഭീകരര്‍ ലക്ഷ്യത്തിലെത്തുന്നതു വരെ അവരെ തടയാനായില്ല, ആക്രമണം ഒഴിവാക്കുനുമായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















