ബിസിസിഐ: ലോധ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും

ബിസിസിഐയെ ഉടച്ചു വാര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. ബിസിസിഐ യുടെ തലപ്പത്ത് രാഷ്ട്രീയ, വ്യാവസായിക മേഖലയിലുള്ളവര്‍ വരുന്നത് തടയണമെന്നതടക്കം നിര്‍ണായകമായ ഒട്ടേറെ ശുപാര്‍ശകള്‍ ലോധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഏറെ വിവാദമായ ഐപിഎല്‍ ഒത്തുകളിക്കു ശേഷമാണ് ബിസിസിഐയുടെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനായി സുപ്രീംകോടതി ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചത്. രാഷ്ട്രീയ വ്യാവസായിക മേഖലയിലുള്ളവരെ ബിസിസിഐയുടെ ഭാരവാഹികളാക്കരുതെന്ന നിര്‍ദേശമാണ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഏറ്റവും പ്രധാനം. ആരോപണ വിധേയരായ ഭാരവാഹികളെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് തടയാനും ഭാരവാഹിത്വം തുടരുന്നതിന് പരിധി നിശ്ചയിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.
ഒരു സംസ്ഥാനത്ത് ഒന്നില്‍ കൂടുതല്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍ വേണ്ടെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു. ബി.സി.സി.ഐ ഭാരവാഹികള്‍ സംസ്ഥാന അസോസിയേഷനുകളുടെ ഭാരവാഹികളാകരുതെന്നാണ് മറ്റൊരു പ്രധാനപ്പെട്ട ശുപാര്‍ശ. ഇതു സുപ്രീംകോടതി അംഗീകരിച്ചാല്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ ഭാരവാഹിത്വം വഹിക്കുന്ന അനുരാഗ് ഠാക്കൂറിനും രാജീവ് ശുക്ലയ്ക്കും തിരിച്ചടിയാകും. ബിസിസിഐ അധ്യക്ഷനെ മേഖല അടിസ്ഥാനത്തില്‍ മാറി മാറി തിരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കണം. ബി.സി.സി.ഐയുടെ റജിസ്‌ട്രേഷന്‍ സൊസൈറ്റി മാതൃകയില്‍ നിന്നു മാറ്റി കമ്പനിയോ ട്രസ്‌റ്റോ ആക്കണം. അസോസിയേഷനുമായി ബന്ധപ്പെട്ട എല്ലാ നിയമനങ്ങളും നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും ലോധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















