പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും... ഡിസംബര്‍ 22 വരെ നീളുന്ന ശീതകാല സമ്മേളനത്തില്‍ ക്രിമിനല്‍ നിയമങ്ങളുടെ പരിഷ്‌കാരം ഉള്‍പ്പെടെ നിര്‍ണായകമായ 18 ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുക
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഡിസംബര്‍ 22 വരെ നീളുന്ന ശീതകാല സമ്മേളനത്തില്‍ ക്രിമിനല്‍ നിയമങ്ങളുടെ പരിഷ്‌കാരം ഉള്‍പ്പെടെ നിര്‍ണായകമായ 18 ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുക.
ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ 18 ബില്ലുകളും പട്ടികയിലുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി), ക്രിമിനല്‍ നടപടി ക്രമം (സി.ആര്‍.പി.സി), തെളിവ് നിയമം എന്നിവ പൊളിച്ചെഴുതുന്ന ബില്ലാണ് ഇതില്‍ പ്രധാനപ്പെട്ടത്. നിയമങ്ങളുടെ പേര് ഉള്‍പ്പെടെ മാറുമെന്ന് നേരത്തേ റിപ്പോര്‍ട്ട് വന്നിട്ടുണ്ടായിരുന്നു.
1860ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരമായി എത്തുന്ന നിയമത്തിന്റെ പേര് ഭാരതീയ ന്യായ സംഹിത എന്നാണ്്. 1973ല്‍ നിലവില്‍ വന്ന സി.ആര്‍.പി.സിയ്ക്ക് പകരമായെത്തുന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാണ്.
ഭാരതീയ സാക്ഷ്യ ബില്‍ എന്നാണ് തെളിവ് നിയമത്തിന് പകരമെത്തുന്ന നിയമത്തിന് ബി.ജെ.പി. സര്‍ക്കാര്‍ നല്‍കാനുദ്ദേശിക്കുന്ന പേര്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതിനുള്ള നിയമനിര്‍മ്മാണവും ശീതകാല സമ്മേളനത്തില്‍ ഉണ്ടായേക്കും .
"
https://www.facebook.com/Malayalivartha