പത്താന്‍കോട്ട് ആക്രമണം: ഭീകരര്‍ക്ക് സഹായി ആയത് ഗൂഗിള്‍ മാപ്പ്

ഗൂഗിള്‍ മാപ്പും ജിപിഎസ് സംവിധാനവുമാണ് പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിനു നേരെ ആക്രമണം നടത്താന്‍ ഭീകരരെ സഹായിച്ചതെന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥനത്തില്‍ രാജ്യത്തെത്തുന്ന ഭീകരര്‍ കൃത്യമായ സ്ഥലം കണ്ടെത്താന്‍ ഉപയോഗിക്കുന്നത് ഗൂഗിള്‍ മാപ്പാണെന്ന് കണ്ടെത്തിയിരുന്നു. ഭീകരര്‍ സാറ്റലൈറ്റ് ഫോണുകള്‍, ജിപിഎസ് എന്നിവ ഉപയോഗിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൂഗിള്‍ മാപ്പ് ഭീകരര്‍ ഉപയോഗിച്ചേക്കാമെന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം 2005ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഭീകരരെ പരിശീലന കേന്ദ്രങ്ങളില്‍ പ്രത്യേകം പഠിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ഏതു തന്ത്രപ്രധാന കേന്ദ്രങ്ങളിലും വ്യക്തമായ ധാരണയോടെ ആക്രമണം നടത്താന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം മാത്രം മതി. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമായാണ് അതിര്‍ത്തി കടന്നെത്തുന്ന ഭീകരര്‍ എത്തുന്നത്. ഗൂഗിള്‍ മാപ്പില്‍ നിന്ന് നഗരങ്ങളിലെ പ്രധാന കെട്ടിടങ്ങളുടെ സ്ഥാനം വരെ മനസ്സിലാക്കാനാകും. മാസങ്ങളോളം ഒളിഞ്ഞിരിക്കാനുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും അവിടെ ബുദ്ധിമുട്ടില്ലാതെ എത്താനും ഭീകരര്‍ക്ക് വഴിക്കാട്ടി ഗൂഗിള്‍ മാപ്പ് തന്നെ.
ഗൂഗിളിനോടു ഇന്ത്യ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ഇപ്പോഴും പൂര്‍ണമായി നടപ്പിലായിട്ടില്ല. ഗൂഗിള്‍ മാപ്പില്‍ രാജ്യത്തെ ആയുധ കേന്ദ്രങ്ങളുടെ വ്യക്തമായ രേഖപ്പെടുത്തലുകള്‍ ലഭ്യമാണ്. ഇന്ത്യയ്ക്ക് പുറമെ ചൈനയും ഇതേ പരാതിയുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ അമേരിക്കയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെല്ലാം ഗൂഗിള്‍ മാപ്പില്‍ നിന്നു നീക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















