Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ആര്‍.എസ്.എസ് ക്രിസ്ത്യന്‍ സംഘടനയുണ്ടാക്കുന്നു

04 JANUARY 2016 12:20 PM IST
മലയാളി വാര്‍ത്ത.

മുസ്ലീം സംഘടനയ്ക്ക് പിന്നാലെ ക്രിസ്ത്യന്‍ സംഘടന രൂപീകരിയ്ക്കാന്‍ ആര്‍.എസ്.എസ് ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ ക്രിസ്ത്യന്‍ സമുദായ നേതാക്കളുമായി ആര്‍.എസ്.എസ് നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. ഏതാണ്ട് പത്ത് വര്‍ഷത്തോളം മുമ്പ് മുസ്ലീം രാഷ്ട്രീയ മഞ്ചിന് ആര്‍.എസ്.എസ് രൂപം നല്‍കിയിരുന്നു. രാഷ്ട്രീയ ഈസായ് മഞ്ച് എന്നായിരിയ്ക്കും പുതിയ സംഘടനയുടെ പേരെന്നാണ് സൂചന.

സമുദായത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം. ക്രിസ്ത്യന്‍ നേതാക്കളുമായി ഡിസംബര്‍ 17-ന് ആര്‍.എസ്.എസ് ചര്‍ച്ച നടത്തിയിരുന്നു. 12-ഓളം സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ച് ആര്‍ച്ച് ബിഷപ്പുമാരും അമ്പത് റെവറന്റ് ബിഷപ്പുമാരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇത് സംഘടനരൂപീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായിരുന്നുവെന്ന് ആര്‍.എസ്.എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ്‌കുമാര്‍ പറഞ്ഞു. രാജ്യത്ത് വര്‍ഗീയ അസഹിഷ്ണുത വളരുന്നതുമായി ബന്ധപ്പെട്ട് സംഘപരിവാറിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയരുന്നതിനിടെ മതേതര പ്രതിച്ഛായ സൃഷ്ടിയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആര്‍.എസ്.എസ് നീക്കം. ഡല്‍ഹിയിലടക്കം ഉത്തരേന്ത്യയില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ അടുത്തിടെ ആക്രമിയ്ക്കപ്പെട്ട സംഭവങ്ങളിലും സംഘപരിവാര്‍ സംഘടനകളാണ് ആരോപണവിധേയര്‍.

ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി ആല്‍വിന്‍ മാസി, ഡല്‍ഹി രൂപത ബിഷപ്പ് ഐസക് ഒസ്താത്യൂസ്, ഗുഡ്ഗാവ് രൂപതയിലെ ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണാബസ്, ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ആര്‍.എസ്.എസിന്റെ ധരം ജാഗരണ്‍ മഞ്ച് ആഗ്രയില്‍ നടത്താനിരുന്ന കൂട്ട പുനര്‍മതപരിവര്‍ത്തനം വലിയ വിവാദമായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം റദ്ദാക്കിയിരുന്നു. അതേ സമയം മുസ്ലീം രാഷ്ട്രീയ മഞ്ചിന് സമാനമായ സംഘടനയാണോ ഉദ്ദേശിയ്ക്കുന്നതെന്ന് വ്യക്തമാക്കാന്‍ ആര്‍.എസ്.എസ് തയ്യാറായിട്ടില്ല.

കാത്തലിക്‌സ് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷപരിപാടിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ക്രിസ്ത്യന്‍ സമുദായത്തിനു നേരെയുള്ള അനീതിയും അതിക്രമങ്ങളും സര്‍ക്കാര്‍ അനുവദിയ്ക്കില്ലെന്നും വ്യക്തമാക്കി. െ്രെകസ്തവസഭാ നേതൃത്വങ്ങളുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ചര്‍ച്ച നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (9 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (10 hours ago)

Malayali Vartha Recommends