Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

രണ്ടു ഭീകരരെ കൂടി വധിച്ചു, ഉത്തരവാദിത്വം യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തു

04 JANUARY 2016 05:36 PM IST
മലയാളി വാര്‍ത്ത.

പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഒളിച്ചിരുന്ന രണ്ടു ഭീകരരെയും വധിച്ചതായി റിപ്പോര്‍ട്ട്. ഒരു ഭീകരന്‍ ചാവേറായി സ്വയം പൊട്ടിത്തെറിച്ചപ്പോള്‍ അടുത്തയാളെ സൈന്യം വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നെന്നാണ് സൂചന. ഇതില്‍ ഒരാളുടെ മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയിട്ടുണ്്ട്. വ്യോമതാവളത്തിന് ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കുന്നതിനുമുമ്പ് തന്നെ ഭീകരര്‍ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ കടന്നതായാണ് സൂചന. രണ്ടു സംഘങ്ങളായാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് ഉന്നത സൈനിക വൃത്തങ്ങള്‍ അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഇതോടെ ആറായി.
അതേസമയം, ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തു. കാഷ്മീരിലും പാക്കിസ്ഥാനിലും പ്രവര്‍ത്തിക്കുന്ന 13 ഭീകരസംഘടനകളുടെ കൂട്ടായ്മയാണ് ഇത്. ഹൈവേ സ്‌ക്വാഡ് എന്ന ചാവേര്‍ സംഘമാണ് ആക്രമണം നടത്തിയതെന്നു സൂചന.
നേരത്തെ, വ്യോമസേന താവളത്തില്‍ രാവിലെ വീണ്ടും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വ്യോമസേന ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കെട്ടിടത്തിലാണു ഭീകരര്‍ ഒളിച്ചിരിക്കുന്നത്. വ്യോമസേന, കരസേന, കേന്ദ്ര സായുധ സേന, പഞ്ചാബ് പോലീസ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടക്കുന്നത്.
അതേസമയം, ഭീകരരെ കീഴടക്കാനുള്ള ഏറ്റുമുട്ടല്‍ അവസാനഘട്ടത്തിലാണെന്ന് എന്‍എസ്ജി മേജര്‍ ജനറല്‍ ദുഷ്യന്ത് സിംഗ് നേരത്തെ അറിയിച്ചിരുന്നു. നാലു ഭീകരരെ വധിച്ചു. മറ്റു രണ്ടു ഭീകരരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. എന്‍എസ്ജിയും ഗരുഡ് സേനയും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തുന്നത്. എല്ലാവിധ സുരക്ഷയും ഉറപ്പാക്കിയാണ് നടപടി. വ്യോമസേന താവളത്തിലെ വിമാനങ്ങളും ആയുധങ്ങളും തകര്‍ക്കുകയായിരുന്നു ഭീകരരുടെ ഉദ്ദേശ്യം. എന്നാല്‍ ആ നീക്കത്തെ പരാജയപ്പെടുത്താനായെന്നും ജനറല്‍ ദുഷ്യന്ത് സിംഗ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (9 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (10 hours ago)

Malayali Vartha Recommends