Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പത്താന്‍കോട്ട് വ്യോമസേനാ ആക്രമണം: ഭീകരരുടെ പ്രകടനം സൈനികരെ അതിശയിപ്പിക്കുന്ന തരത്തിലെന്ന് ഇന്ത്യന്‍ സുരക്ഷാ സേന

05 JANUARY 2016 06:26 AM IST
മലയാളി വാര്‍ത്ത.

പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ പ്രകടിപ്പിച്ച പോരാട്ടവീര്യവും തന്ത്രങ്ങളും പ്രൊഫഷണല്‍ സൈനികരെ അതിശയിക്കുന്ന തരത്തിലെന്ന് ഇന്ത്യന്‍ സുരക്ഷാ സേന. 26/11 ലെ മുംബൈ ആക്രമണം നടത്തിയവര്‍ക്ക് ലഭിച്ചതിനേക്കാള്‍ മികച്ച പരിശീലനമാണ് പത്താന്‍കോട്ടില്‍ ആക്രമണം നടത്താന്‍ എത്തിയവര്‍ക്ക് ലഭിച്ചതെന്നാണ് സുരക്ഷാ വിഭാഗം നല്‍കുന്ന സൂചന. ഇതോടെ, ആക്രമണവുമായി ബന്ധപ്പെട്ട് നിലവില്‍ സംശയത്തിന്റെ നിഴലിലുള്ള പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പങ്ക് കൂടുതല്‍ വ്യക്തമാവുകയാണ്.
വലിയ അളവിലുള്ള സ്‌ഫോടകവസ്തുക്കളും റൈഫിളുകളും റോക്കറ്റ് ലോഞ്ചറുകളും ആക്രമണം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രൊഫണല്‍ പോരാളികളുടേതിന് സമാനമായ നീക്കങ്ങളാണ് ആക്രമണം നടത്തിയ ഭീകരരുടേതെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍. ജാഗ്രത പുലര്‍ത്തുന്നതില്‍ സൈനികര്‍ അയവു വരുത്തുന്ന വെളുപ്പാന്‍ കാലത്ത്, പ്രത്യേകിച്ച് പുലര്‍ച്ചെ മൂന്ന് മണിയോടെ ആക്രമണം നടത്തിയതും, ആയുധങ്ങള്‍ കരുതിവച്ചുകൊണ്ടുള്ള ആക്രമണവും കൃത്യമായ പരിശീലനത്തിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, ഭീകരരെല്ലാം കൊല്ലപ്പെട്ടുവെന്ന പ്രതീതിയുണര്‍ത്തി ഏറെ സമയത്തേക്ക് നിശബ്ദത പാലിച്ചതിനുശേഷം പൂര്‍വാധികം ശക്തിയോടെ തിരിച്ചടിക്കുന്ന തരത്തിലുള്ള തന്ത്രങ്ങളും ഭീകരര്‍ പ്രയോഗിച്ചിരുന്നു. തന്‍മൂലം, സൈനിക നടപടി അവസാനിച്ചുവെന്ന് കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി പോലും ട്വീറ്റ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (9 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (10 hours ago)

Malayali Vartha Recommends