ഹേമ ഉപാധ്യായ കൊലപാതകം: ജുഡീഷല്‍ കസ്റ്റഡി കോടതി ഈ മാസം പതിനൊന്നുവരെ നീട്ടി

ചിത്രകാരി ഹേമ ഉപാധ്യായ കൊലപാതക കേസില്‍ കുറ്റാരോപിതനായ ചിന്ദന്‍ ഉപാധ്യായയുടെ ജുഡീഷല്‍ കസ്റ്റഡി കോടതി ഈ മാസം പതിനൊന്നുവരെ നീട്ടി. ഹേമയുടെ ഭര്‍ത്താവായ ചിന്ദന്‍ ഡിസംബര്‍ 28നാണ് അറസ്റ്റിലായത്. . കേസ് പരിഗണിച്ച അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പ്രസാദ് കുല്‍കര്‍ണിയുടേതാണു വിധി.
ഹേമയേയും അവരുടെ വക്കീലായ ഹരീഷ് ബംഭാനിയേയും കഴിഞ്ഞമാസം 12നാണു കൊല്ലപ്പെട്ട നിലയില്‍ കണെ്ടത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കുള്ളിലാക്കി ഓടയില്‍ തള്ളിയ നിലയിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. പ്രധാനപ്രതിയെന്നു സംശയിക്കപ്പെടുന്ന വിദ്യാധര്‍ രാജ്ബഹര്‍ ഒളിവിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















