പത്താന്‍കോട് വ്യോമാക്രമണം: എന്‍ഐഎ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

എന്‍ഐഎ പത്താന്‍കോട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്താന്‍കോട്ടിലെ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പീന്നീട് എന്‍ഐഎയ്ക്കു കൈമാറുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ 26/11 മുംബൈ ഭീകരാക്രമണത്തിനുശേഷമാണ് എന്‍ഐഎയ്ക്കു കൈമാറിത്തുടങ്ങിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള 13 സംഘടനകളുടെ കൂട്ടമായ യുണൈറ്റഡ് ജിഹാദി കൗണ്‍സില്‍ ഏറ്റെടുത്തിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത് തള്ളിയിരുന്നു. പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടയാണ് ആക്രമണം നടത്തിയതെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് എസ്പി സല്‍വന്ത് സിംഗിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ്. ടാക്‌സി ഡ്രൈവറുടെ കൊലപാതകം അന്വേഷിക്കുന്നതിനാണ് രണ്ടാമത്തെ കേസ്. മൂന്നാമതായാണ് വ്യോമതാവളം ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് അന്വേഷിക്കുന്നതിനായി എന്‍ഐഎ 20 അംഗ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















