സ്‌നാപ്ഡീലിനെതിരെ കേസ്

ഇകൊമേഴ്‌സ് മേഖലയിലെ മുന്‍നിര കമ്പനിയായ സ്‌നാപ്ഡീലിനെതിരെ കേസ്. നിരോധന കാലത്ത് നെസ്‌ലെയുടെ മാഗി നൂഡില്‍സ് ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അഞ്ചു സംസ്ഥാനങ്ങളിലാണ്. സ്‌നാപ്ഡീല്‍ സി.ഇ.ഒ കുനല്‍ ബല്‍, സ്ഥാപകന്‍ റോഹിത് ബന്‍സാല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴ് മുതല്‍ ഒക്‌ടോബര്‍ 30 വരെയാണ് മാഗി നിരോധനം നേരിട്ടത്. ജയ്പൂര്‍ സ്വദേശിയായ അഡ്വ. ലളിത് ശര്‍മ്മയാണ് കേസ് നല്‍കിയത്. ഐ.പി.സി സെക്ഷന്‍ 420 പ്രകാരം വഞ്ചന, 120ബി ക്രിമിനില്‍ ഗൂഢാലോചന, 272 പ്രകാരം മായംചേര്‍ക്കല്‍, 273 പ്രകാരം ഹാനികരമായ ഭക്ഷ്യവസ്തുവിന്റെ വില്‍പ്പന, ഭക്ഷ്യസുരക്ഷ നിയമത്തിലെ 59, 63 വകുപ്പുകള്‍ പ്രകാരവുമാണ് കേസ്.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു. അനുവദനീയമായ അളവില്‍ കൂടുതല്‍ ലെഡിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം മാഗി നൂഡില്‍സ് നിരോധിച്ചത്. വിവിധ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബോംബെ ഹൈക്കോടതി നിരോധനം എടുത്തുമാറ്റിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















