തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പ്രൊഫസര്‍മാര്‍ ലിബിയയിലെ കേഡര്‍മാരെ പഠിപ്പിയ്ക്കണമെന്ന് ഐസിസ്

ഐസിസ് തട്ടിക്കൊണ്ടുപോയ തെലങ്കാന സ്വദേശികളായ രണ്ട് പ്രൊഫസര്‍മാരും ലിബിയയിലെ കേഡര്‍മാരെ പഠിപ്പിയ്ക്കണമെന്ന് ഐസിസ് നിര്‍ബന്ധിയ്ക്കുന്നു.
ലിബിയയിലെ സിര്‍ത്രെ സര്‍വകലാശാലയിലെ പ്രൊഫസര്‍മാരെയാണ് ഐസിസ് തട്ടിക്കൊണ്ടുപോയത്. ഇംഗ്ലീഷ് അദ്ധ്യാപകനായ സി.എച്ച്.ബല്‍റാമും കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപകനായ ഗോപി കൃഷ്ണയുമാണ് ഐസിസിന്റെ പിടിയിലായത്.
ഇന്ത്യന്‍ എംബസിയ്ക്കും സിര്‍ത്രേ സര്‍വകലാശാലയ്ക്കും ഇത് സംബന്ധിച്ച് വിവരം ലഭിച്ചു. ഇന്ത്യന്‍ എംബസി ഇക്കാര്യം ഇരുവരുടെയും ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്..
അതേ സമയം തങ്ങള്‍ അദ്ധ്യാപകരായതിനാല്‍ ഐസിസ് ഭീകരര്‍ ബഹുമാനത്തോടെയാണ് പെരുമാറിയതെന്ന് തട്ടിക്കൊണ്ടുപോയി വിട്ടയയ്ക്കപ്പെട്ട വിജയ് കുമാറും രാമകൃഷ്ണയും പറയുന്നു. സിര്‍ത്രേയില്‍ ഐസിസ് സമാന്തര ഭരണകൂടം സ്ഥാപിച്ചിട്ടുണ്ട്.
നഴ്‌സുമാരും ഡോക്ടര്‍മാരും അടക്കമുള്ളവരേയും ഐസിസ് ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍ നാട്ടിലേയ്ക്ക് വരാനായി ടുണീഷ്യയിലേയ്ക്ക് പോകും വഴിയാണ് ഹൈദരാബാദ് സ്വദേശികളായ ഇരുവരേയും ഐസിസ് തട്ടിക്കൊണ്ടുപോയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















