Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പാഠം ഉള്‍കൊളളണമെന്ന് ശിവസേന

05 JANUARY 2016 01:04 PM IST
മലയാളി വാര്‍ത്ത.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് എഡിറ്റോറിയല്‍. പ്രധാനമന്ത്രിയുടെ അപ്രതിക്ഷിത പാക്കിസ്ഥാന്‍ സന്ദര്‍ശനത്തെയും മോഡിയുടെ ഭീകരാക്രമണത്തില്‍ മോഡി പാലിക്കുന്ന മൗനത്തെയും കണക്കിന് വിമര്‍ശിക്കുന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പാഠം ഉള്‍കൊളളണം. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്താനെ വിശ്വാസത്തില്‍ എടുക്കരുതെന്നും നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമല്ലെന്നാണ് ഈ ആക്രമണം തെളിയിക്കുന്നതെന്നും മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. നവാസ് ഷെരീഫുമായുളള കൂടിക്കാഴ്ചയ്ക്ക് പ്രതിഫലമായി ഏഴു ഇന്ത്യന്‍ ജവാന്‍മാരുടെ ജീവന്‍ ബഴി കഴിക്കേണ്ടി വന്നുവെന്ന് സാമ്‌ന പരിതപിക്കുന്നു. പത്താന്‍കോട്ട് ഭീകരാക്രണത്തോടെ ഇന്ത്യന്‍ നയതന്ത്രത്തില്‍ വിളളല്‍ വീണുവെന്നും ശിവസേന ആരോപിക്കുന്നു. ആറ് ഭീകരരുടെ ജീവന്‍ ബലികഴിച്ച് ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താന്‍ പാകിസ്താന് കഴിഞ്ഞുവെന്നും ശിവസേന പറയുന്നു.
നമ്മള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയുമായുളള നയതന്ത്രം മെച്ചപ്പെടുത്താനാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ജയ്ഷ് ഇ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസ്ഹറിനെ ഇന്ത്യക്ക് കൈമാറുകയാണ് വേണ്ടതെന്നും സാമ്‌ന പറയുന്നു. ലോകരാജ്യങ്ങളെ ഒന്നിപ്പിക്കാനാണ് മോദിയുടെ ശ്രമം എന്നാല്‍ രാജ്യകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും ശിവസേന പറഞ്ഞു.
അതേസമയം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ആക്രമണത്തിനു പിന്നില്‍ ജയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടനായാണെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ ഹൈവേ സക്വാഡാണ് ആക്രമണം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടില്ല.
ആക്രമണത്തില്‍ പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്റെ പങ്ക് വ്യക്തമായതായി രഹസ്യാന്വേഷണ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യോമത്താവളത്തില്‍ ആക്രമിക്കാനെത്തിയത് രണ്ട് സംഘങ്ങളെന്ന് സുരക്ഷാ സേന വ്യക്തമാക്കിയിരുന്നു. ഭീകരര്‍ പാകിസ്താനിലേയ്ക്ക് വിളിച്ച നാല് മൊബൈല്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് ജയ്ഷ് ഇ മുഹമ്മദിന്റെ പങ്ക് വ്യക്തമായത്. അതിനിടെ ആക്രമണത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളായ ലഷ് കര്‍ ഇ ത്വയിബയും ജെയ്‌ഷെ മുഹമ്മദുമാണെന്ന് ആഭ്യന്തരസെക്രട്ടറി രാജീവ് മെഹ്‌റിഷിയും സ്ഥിരീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends