പത്താന്‍കോട്ട് ആക്രമണം: ആറ് ഭീകരരെയും വധിച്ചെന്ന് മനോഹര്‍ പരീക്കര്‍, തിരച്ചില്‍ നടപടി തുടരും, ഭീകരരെ നേരിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു

പത്താന്‍കോട്ട് വ്യോമതാവളം ആക്രമിച്ച ആറു ഭീകരരെയും വധിച്ചെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. എന്നാലും തിരച്ചില്‍ നടപടി തുടരും. ഭീകരരെ നേരിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഒരു തരത്തിലുള്ള നാശനഷ്ടവും സംഭവിക്കാന്‍ അവര്‍ അനുവദിച്ചില്ല. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന സൈനികര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ത്തന്നെ ഇവിടെ കൊല്ലപ്പെട്ട ഏഴു സൈനികരുടെയും കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും പരീക്കര്‍ അറിയിച്ചു.
വ്യോമതാവളത്തില്‍ ധാരാളം വാഹനങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ മറയാക്കിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. 40-50 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഭീകരരുടെ കയ്യില്‍ ഉണ്ടായിരുന്നു. പിസ്റ്റളുകള്‍, എകെ 47 തോക്കുകള്‍, മോട്ടോര്‍ ഷെല്ലുകള്‍, തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണം സംബന്ധിച്ച് എന്‍ഐഎ അന്വേഷണം ആരംഭിച്ചു. ഭീകരര്‍ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. പാക്ക് നിര്‍മിത ആയുധങ്ങളാണ് ഭീകരരില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. വ്യോമതാവളത്തില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടില്ല. ഭീകരര്‍ ഒളിച്ചിരുന്ന രണ്ടു കെട്ടിടങ്ങള്‍ക്ക് മാത്രമാണ് ചെറിയ കേടുപാടുകള്‍ ഉണ്ടായത്.
സൈനികരല്ലാത്തവരും വ്യോമതാവളത്തില്‍ ഉണ്ടായിരുന്നതിനാലാണ് ഭീകരരെ നേരിടാന്‍ എന്‍എസ്ജിയെ നിയോഗിച്ചത്. 3000 കുടുംബങ്ങള്‍ക്ക് പുറമെ പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങളും വ്യോമതാവളത്തില്‍ ഉണ്ടായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ നേരിടാനുള്ള മികവ് എന്‍എസ്ജിക്കുണ്ട് പരീക്കര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















