ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരായ രണ്ടു പ്രഫസര്‍മാരെക്കൊണ്ടു ക്ലാസെടുപ്പിക്കുന്നു

ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഇന്ത്യക്കാരായ രണ്ടു പ്രഫസര്‍മാരെ തട്ടിക്കൊണ്ടുപോയ അവരെക്കൊണ്ടു രഹസ്യ കേന്ദ്രത്തില്‍ ക്ലാസെടുപ്പിക്കുകയാണെന്നു വിവരം. യാത്രയ്ക്കിടെയാണു ഹൈദരാബാദിലും ബെംഗളൂരുവിലും എത്താനായി ട്യൂണീസിയയിലേക്കുള്ള നാല് ഇന്ത്യന്‍ പ്രഫസര്‍മാര്‍ കഴിഞ്ഞ ജൂലൈയില്‍ ഐഎസിന്റെ കയ്യിലകപ്പെട്ടത്. നാലുപേരെയും തട്ടിക്കൊണ്ടുപോയ ഐഎസ് ഒരുമാസത്തിനുശേഷം വിജയ് കുമാര്‍, രാമകൃഷ്ണ എന്നിവരെ വിട്ടയച്ചു. അധ്യാപകരായതിനാല്‍ തങ്ങളോടു ബഹുമാനത്തോടെയാണ് ഐഎസ് പെരുമാറിയതെന്നു മോചിപ്പിക്കപ്പെട്ട വിജയ് കുമാര്‍, രാമകൃഷ്ണ എന്നിവര്‍ പറഞ്ഞിരുന്നു.
ലിബിയയിലെ സിര്‍ട്ട് സര്‍വകലാശാലയില്‍ ഇംഗ്ലിഷ് പഠിപ്പിച്ചിരുന്ന ബല്‍റാം, അവിടെത്തന്നെ കംപ്യൂട്ടര്‍ സയന്‍സ് പഠിപ്പിച്ചിരുന്ന ഗോപീകൃഷ്ണ എന്നിവര്‍ ഇപ്പോഴും ഐഎസിന്റെ തടവിലാണ്. ഇംഗ്ലിഷ്, കംപ്യൂട്ടര്‍ മേഖലകളിലെ പരിജ്ഞാനം വര്‍ധിപ്പിക്കാന്‍ ബല്‍റാമിനെയും ഗോപീകൃഷ്ണയെയും ഭീകരര്‍ ഉപയോഗപ്പെടുത്തുകയാണെന്നു ട്രിപ്പോളിയിലെ ഇന്ത്യന്‍ എംബസിയില്‍ വിവരം ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















