Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

2000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വ്യോമസേനാ താവളത്തിനകത്തു ഭീകരര്‍ എങ്ങനെ കയറിപ്പറ്റി: മനോഹര്‍ പരീക്കര്‍

06 JANUARY 2016 12:54 PM IST
മലയാളി വാര്‍ത്ത.

24 കിലോമീറ്റര്‍ ചുറ്റളവില്‍ 2000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വ്യോമസേനാ താവളത്തിനകത്തു ഭീകരര്‍ എങ്ങനെ കയറിപ്പറ്റി എന്നതു തന്നെ അലട്ടുന്നുവെന്ന് പത്താന്‍കോട്ടെ സേനാ താവളം സന്ദര്‍ശിച്ചശേഷം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. 40-45 കിലോഗ്രാം വെടിയുണ്ടകളും ഒട്ടേറെ സ്‌ഫോടകവസ്തുക്കളുമാണു ഭീകരര്‍ കൊണ്ടുവന്നത്. ഗ്രനേഡ് ലോഞ്ചറുകളും ഉപയോഗിച്ചു. ചില പഴുതുകളുണ്ടായിരുന്നതായി കാണുന്നു. എന്നാല്‍, സുരക്ഷയുടെ കാര്യത്തില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പുമില്ലെന്നും മന്ത്രി വ്യക്തമാക്കി. അതിര്‍ത്തിയിലെ ഏതു ഭാഗത്തുകൂടി ഭീകരര്‍ നുഴഞ്ഞുകയറി എന്നതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ബിഎസ്എഫിനോടു നിര്‍ദേശിച്ചിട്ടുണ്ട്. പാക്ക് ബന്ധം വ്യക്തമായതോടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു. സൈനികരുടെ ജീവഹാനിയില്‍ ദുഃഖം പ്രകടിപ്പിച്ച ഷരീഫ്, ഭീകരര്‍ക്കെതിരെ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകുമെന്നു മോദിക്ക് ഉറപ്പു നല്‍കി. ശ്രീലങ്കയില്‍ പര്യടനത്തിലായിരുന്ന ഷരീഫ് ഇന്നലെ ഉച്ചകഴിഞ്ഞാണു മോദിയെ വിളിച്ചത്. ഇരുരാജ്യങ്ങള്‍ക്കിടയിലെ സമാധാനശ്രമങ്ങള്‍ അട്ടിമറിക്കാന്‍ ഭീകരര്‍ എപ്പോഴും ശ്രമിക്കുമെന്നും ഇന്ത്യ നല്‍കുന്ന തെളിവുകള്‍ പിന്തുടര്‍ന്ന് അന്വേഷിക്കാനും ഇന്ത്യയോടു പൂര്‍ണമായി സഹകരിക്കാനും പാക്കിസ്ഥാന്‍ സന്നദ്ധമാണെന്നും ഷരീഫ് അറിയിച്ചു.
വ്യോമസേനാ താവളത്തിലെ തന്ത്രപ്രധാനമായ കെട്ടിടങ്ങളും വസ്തുവകകളും കുടുംബങ്ങളും സുരക്ഷിതമാണെന്നും പാരിക്കര്‍ പറഞ്ഞു. വ്യോമസേനാ താവളത്തില്‍ മൂവായിരം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഏതാനും രാജ്യങ്ങളില്‍നിന്നു പരിശീലനത്തിന് എത്തിയവരുമുണ്ട്. ഇവരെയും വസ്തുവകകളെയും സംരക്ഷിക്കുകയായിരുന്നു സുരക്ഷാസേനയുടെ മുഖ്യദൗത്യം. ജീവത്യാഗം ചെയ്ത ഏഴു സൈനികരെയും രക്തസാക്ഷികളായി ആദരിക്കും. യുദ്ധസമാന സാഹചര്യങ്ങളില്‍ പോരാടി ജീവന്‍ വെടിയുന്നവര്‍ക്കു ലഭ്യമാക്കുന്ന എല്ലാ അംഗീകാരങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അവര്‍ക്ക് അര്‍ഹതയുണ്ടാകുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. ഭീകരാക്രമണത്തെ ജപ്പാനും ഫ്രാന്‍സും അപലപിച്ചു. യുഎസ്, ചൈന, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങള്‍ നേരത്തേ അപലപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (3 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (3 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (10 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (10 hours ago)

പിണറായി രാജി വയ്ക്കും..?!  (10 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (10 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends