ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ഒരാഴ്ച മതിയെന്ന് ഹൈക്കോടതി

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി പരീക്ഷണാര്‍ത്ഥത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ഒരാഴ്ച മതിയെന്ന് ഹെക്കോടതിയുടെ നിരീക്ഷണം. നിയന്ത്രണം രണ്ടാഴ്ചത്തേക്ക് നീട്ടിയത് എന്തിനാണെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. നിയന്ത്രണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം പരാതികള്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.നിയന്ത്രണത്തിനു ശേഷം അന്തരീക്ഷ മലിനീകരണ തോതിലുണ്ടായ മാറ്റം സംബന്ധിച്ച് ഈ മാസം എട്ടിന് റിപ്പോര്‍ട്ട് നല്‍കണം. പദ്ധതികൊണ്ട് അനുകുല മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞുവോയെന്ന കാര്യം രിശോധിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയന്ത്രണം ഏര്‍പ്പെടുത്തിയതും പൊതുഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതയും മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിക്കണമെന്നും ഹൈക്കോടതി ഡല്‍ഹി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നിയന്ത്രണം വഴി നിരവധി പേര്‍ ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.അതേസമയം, കഴിഞ്ഞ ഒരാഴ്ചയായി മലിനീകരണ തോത് കുറഞ്ഞുവരുന്ന പ്രവണത പ്രകടമാണെന്നു ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ ചെറിയ നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നും സര്‍ക്കാര്‍ പറഞ്ഞു.
ഡല്‍ഹിയിലെ നിരത്തുകളില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഒറ്റ, ഇരട്ട അക്ക നമ്പര്‍ കാറുകള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതായിരുന്നു നിയന്ത്രണം. പദ്ധതി ആറാം ദിവസത്തേക്ക് കടന്നപ്പോഴും വിജയമാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















