സൈനിക വേഷം ധരിച്ച രണ്ട് തീവ്രവാദികളെ കണ്ടതായി സംശയം

ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കൊലപാതകത്തിനും 20 പേര്‍ പരിക്കേല്‍ക്കുന്നതിനും കാരണമായ ഭീകരാക്രമണം നടന്ന പത്താന്‍കോട്ടിന് 40 കിലോമീറ്റര്‍ അകലെ തീവ്രവാദികളെ കണ്ടതായി സംശയം. സൈനിക വേഷം ധരിച്ച രണ്ടുപേരെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ കണ്ടത്. ടിബ്രിയിലെ സേനാ കന്റോണ്‍മെന്റിന് സമീപത്ത് തീവ്രവാദികളെ കണ്ടെന്നാണ് റിപ്പോര്‍ട്ട്.
അക്രമത്തെ തുടര്‍ന്ന് പത്താന്‍കോട് വ്യോമത്താവളത്തിനോടനുബന്ധിച്ച് തുടര്‍ന്ന തിരച്ചില്‍ ഇന്ന് വൈകുന്നേരത്തോടെ അവസാനിപ്പിച്ചിരുന്നു. അതീവ സുരക്ഷയുള്ളതെന്ന് കരുതുന്ന ഇന്ത്യയുടെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നില്‍ കടന്നുകയറാന്‍ വിരലിലെണ്ണാവുന്ന തീവ്രവാദികള്‍ക്ക് കഴിഞ്ഞെന്ന വസ്തുത ഇന്ത്യയെ ഭയപ്പെടുത്തുമ്പോഴാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വലിയ സുരക്ഷാവീഴ്ച സംഭവിച്ചതായി പ്രതിരോധമന്ത്രിയ്ക്ക് തന്നെ സമ്മതിക്കേണ്ടി വന്ന അവസ്ഥയിലില്‍ പാളിച്ചകളെക്കുറിച്ച് വിശദമായ പഠനം തന്നെ നടത്തേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















